topnews

ടോയ്‌ലറ്റിലെ ഫ്ലഷ് ടാങ്കിൽ 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവളകൾ, കസ്റ്റംസിനെ ഏൽപ്പിച്ച് യുവാവ്

അഹമ്മദാബാദ് . സത്യസന്ധതക്ക് മുന്നിൽ എത്ര കൊടികളും തോൽക്കും. സത്യസന്ധതക്ക് മുന്നിൽ രൂപയ്‌ക്കും സമ്പത്തിനും ഒരു സ്ഥാനവുമില്ല. സത്യസന്ധതയുടെ മറുവാക്കായി മാറിയിരിക്കുന്ന ഹർവീന്ദർ എന്ന യുവാവ് വാർത്തകളിൽ നിറയുകയാണ്. അഹമ്മദാബാദ് വിമാനത്താവളത്തിലെ ടോയ്‌ലറ്റിലെ ഫ്ലഷ് ടാങ്കിൽ നിന്ന് 45 ലക്ഷം രൂപയുടെ സ്വർണമാണ് ഹർവീന്ദറിന് കിട്ടിയത്. പ്രതിമാസം 25,000 രൂപയ്‌ക്ക് ജോലി ചെയ്യുകയാണെങ്കിലും സ്വർണ്ണം കണ്ടിട്ടും ഹർവീന്ദറിന്റെ മനസിന് ഒന്നും സംഭവിച്ചില്ല. ഒരു പ്രലോഭനവുമില്ലാതെ ആ സ്വർണം ഹർവീന്ദർ സർക്കാർ ഖജനാവിലേക്ക് നൽകിയിരിക്കുകയാണ്.

രാജസ്ഥാനിലെ അൽവാർ സ്വദേശിയാണ് 26 കാരനായ ഹർവിന്ദർ നരുക്ക. ബിഎസ്‌സി വരെ പഠിച്ച ഹർവീന്ദർ കഴിഞ്ഞ ഡിസംബർ 1 മുതൽ അഹമ്മദാബാദ് എയർപോർട്ടിൽ ഹൗസ് കീപ്പിംഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്. അൽവാറിലെ വീട്ടിൽ മാതാപിതാക്കളും മുത്തശ്ശിയും സഹോദരിയുമാണുള്ളത്.

അഹമ്മദാബാദ് എയർപോർട്ടിൽ ക്ലീനിംഗ്, ട്രോളി മെയിന്റനൻസ്, യാത്രക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കൽ എന്നിവയാണ് ഹർവീന്ദറിന്റെ പ്രധാന ജോലി. 50 പേരടങ്ങുന്ന ജീവനക്കാരാണ് അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യുന്നത്. ഷെഡ്യൂൾ അനുസരിച്ച്, രാത്രി ടോയ്ലറ്റ് വൃത്തിയാക്കിയിട്ടുണ്ടോ എന്നറിയാൻ ഹർവീന്ദർ എയർപോർട്ട് ടോയ്‌ലറ്റിൽ പോയി. ഇന്ത്യൻ ടോയ്‌ലറ്റിലെ ഫ്ലഷ് ശരിയായി പ്രവർത്തിക്കാത്തതിനാൽ ഫ്ലഷ് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോൾ അതിനുള്ളിൽ ഒരു കറുത്ത ബാഗ് ഉണ്ടായിരുന്നു. ഇതിനുള്ളിൽ ഭാരമുള്ള രണ്ട് സ്വർണ്ണ വളകളും.

തുടർന്ന് വിവരം കസ്റ്റംസ് ഓഫീസറെ അറിയിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തി സ്വർണവളകൾ ഏറ്റെടുക്കുകയും, മൂല്യനിർണയം നടത്തിയ ശേഷം 45 ലക്ഷം രൂപയാണ് മതിപ്പ് വിലയെന്ന് വ്യക്തമാക്കുകയും ഉണ്ടായി. തന്റെ അച്ഛൻ പഠിപ്പിച്ച സത്യസന്ധതയാണ് ഇന്നും കൈമുതലായുള്ളതെന്ന് ഹർവീന്ദർ പറഞ്ഞിരിക്കുന്നത്. ഈ സ്വർണ്ണ വളകൾ കണ്ടപ്പോൾ ഞാൻ ആദ്യം ഒന്ന് ഭയന്നു. ഉടനെ കസ്റ്റംസ് ഓഫീസറെ വിവരമറിയിച്ച് സ്വർണം ഏൽപ്പിക്കുകയായിരുന്നു. ഞാൻ വളരെ ചെറിയ സ്ഥലത്ത് നിന്നാണ് വരുന്നത്. അച്ഛൻ സർക്കാർ ജോലിക്കോ മറ്റെന്തെങ്കിലുമോ പഠിക്കാൻ പോലും എന്നെ നിർബന്ധിച്ചിട്ടില്ല. സത്യസന്ധതയാണ് എന്നെ പഠിപ്പിച്ചത്. ഹർവീന്ദർ പറഞ്ഞിരിക്കുന്നു.

Karma News Network

Recent Posts

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

27 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

46 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago