Business

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട: തേപ്പു പെട്ടിക്കുള്ളിൽ രണ്ട് കിലോ സ്വർണം, വണ്ടൂർ സ്വദേശി അറസ്റ്റിലായി.

 

കോഴിക്കോട്/ കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരിൽ നിന്ന് പോലീസ് സ്വർണം പിടികൂടുന്ന സംഭവങ്ങൾ ഓരോ ദിവസം കഴിയുന്തോറും വർധിച്ചു വരുകയാണ്.

അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് ഏറ്റവും ഒടുവിൽ സ്വര്‍ണം പിടികൂടിയിരിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് കിലോ സ്വര്‍ണം ആണ് വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദിൽ നിന്ന് പോലീസ് പിടിച്ചത്. തേപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മുസാഫിര്‍ അഹമ്മദിന്റെ കൈയ്യിൽ സ്വര്‍ണം ഉണ്ടായിരുന്നത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തെത്തിയ ശേഷമാണ് മുസാഫിര്‍ അഹമ്മദില്‍ നിന്ന് പൊലീസ് സ്വര്‍ണം പിടികൂടിയിരിക്കുന്നത്.

മുസാഫിര്‍ കൈവശം ഉണ്ടായിരുന്ന സാധനങ്ങള്‍ പൊലീസ് പരിശോധിക്കുക യായിരുന്നു. ഇതിനിടെ കൈവശമുണ്ടായിരുന്ന തേപ്പുപെട്ടിയുടെ ഭാരം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തേപ്പുപെട്ടി കോഴിക്കോട് സ്വദേശിക്ക് നല്‍കാനുള്ളതാണെന്ന് മുസാഫിര്‍ പോലീസിനോട് പറഞ്ഞു. തുടർന്ന് ഇലക്ട്രിക്ക് കട്ടര്‍ ഉപയോഗിച്ച് തേപ്പുപെട്ടി മുറിച്ചു നോക്കുമ്പോഴാണ് അതിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തുന്നത്.

Karma News Network

Recent Posts

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

5 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

6 hours ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

6 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

7 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

8 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

8 hours ago