national

ഹെയർക്ലിപ്പ് വരെ സ്വർണത്തിൽ തീർത്തത്, വിമാനത്താവളത്തിൽ യാത്രക്കാരനിൽൽ നിന്ന് പിടികൂടിയത് 21 ലക്ഷത്തിന്‍റെ സ്വർണം

ഹൈദരാബാദ് : വിമാനത്താവളം വഴി റോഡിയം പൂശിയ സ്വര്‍ണം കടത്തിയ ആളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 370 ഗ്രാം തൂക്കമുള്ള, ഏകദേശം 21 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. ഇന്‍ഡിഗോ വിമാനത്തില്‍ ഷാര്‍ജയില്‍നിന്ന് വരുന്നതിനിടെയാണ് ഇയാളെ ഉദ്യോഗസ്ഥർ പിടികൂടിയത്.

22 കാരറ്റിന്റെയും 18 കാരറ്റിന്റെയും സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഹെയര്‍ക്ലിപ്പുകളുടെയും ആഭരണങ്ങളുടെയും രൂപത്തിൽ ബാഗിലായിരുന്നു സ്വർണം. ഇതിന്റെ വീഡിയോ ഹൈദരാബാദ് സി.ജി.എസ്.ടി. ആന്‍ഡ് കസ്റ്റംസ് സോണ്‍ എക്‌സില്‍ പങ്കുവെച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.

ഹൈദരാബാദ് വിമാനത്താവളത്തില്‍ കഴിഞ്ഞ മേയ് 16-നും സമാന സംഭവമുണ്ടായിരുന്നു. ജിദ്ദയില്‍നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 403 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.

karma News Network

Recent Posts

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

28 mins ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

1 hour ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

2 hours ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

2 hours ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

2 hours ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

2 hours ago