trending

അയോദ്ധ്യ വിധിക്കായി വന്നപ്പോള്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത് ഇതാണ്

അയോദ്ധ്യ കേസില്‍ ചരിത്രവിധിക്കായി രാജ്യം തയാറായപ്പോള്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ തിരഞ്ഞ ചോദ്യങ്ങള്‍ വ്യത്യസ്ഥമായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് അപ്രതീക്ഷിതമായി ശനിയാഴ്ച രാവിലെ 10.30ന് അയോദ്ധ്യക്കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുമെന്ന അറിയിപ്പ് എത്തുന്നത്. ഇതിനു പിന്നാലെ ചരിത്രവിധി പ്രഖ്യാപിക്കുന്ന ശനിയാഴ്ച അവധി ആയിരിക്കുമോ എന്നാണ് ഭൂരിഭാഗംആളുകളും ഗൂഗിളില്‍ തിരഞ്ഞത്. ചില സംസ്ഥാനങ്ങളില്‍ നവംബര്‍ 11 വരെ സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ മിക്കയിടങ്ങളിലും മദ്യ വില്‍പ്പനയ്ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

അവധി തിരഞ്ഞതിനു പിന്നാലെ ‘എന്താണ് 144-ാം വകുപ്പ്? ആരാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്?’ എന്നുളള ചോദ്യങ്ങളും തൊട്ടുപിന്നാലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇടംപിടിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ബെംഗളുരു, ജമ്മു എന്നിവിടങ്ങളില്‍ നിരോധനാഞ്ജ ഏര്‍പ്പെടുത്തിയത് സംബന്ധിച്ച വിവരങ്ങള്‍ക്കായാണ് ആളുകള്‍ തിരഞ്ഞത്. വിധിയോടനുബന്ധിച്ച്‌ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നഗരങ്ങളിലും സി.ആര്‍.പി.സി 144ാം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. വകുപ്പ് അറിയുന്നതിനു പിന്നാലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ആണ് ആളുകള്‍ തിരഞ്ഞത്. ഏത് സംസ്ഥാനക്കാരന്‍ ആണെന്നും, ഏത് മതം എന്നിങ്ങനെ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഗൂഗിളില്‍ തിരയപ്പെട്ടത്. രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്ക വിഷയത്തില്‍ ഏകകണ്ഠമായാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് നിര്‍ണായക വിധി പ്രസ്താവിച്ചത്.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

6 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

7 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

7 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

7 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

8 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

8 hours ago