എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. വിവാഹ ബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് ടുഗദറിലായ ഗോപി പലകുറി വാർത്തകളിൽ നിറഞ്ഞു. ഏറ്റവും ഒടുവിൽ ഗായിക അമൃത സുരേഷുമായുള്ള പ്രണയത്തിന്റെ പേരിലാണ് ഗോപി സുന്ദർ ചർച്ചയായത്.
ഗായിക അമൃത സുരേഷുമായുള്ള ബന്ധം അവസാനിച്ചതോടെ ഗോപി സുന്ദര്‍ പ്രിയക്കൊപ്പമുള്ള ചിത്രങ്ങളില്‍ കണ്ടു തുടങ്ങിയ വിഷയമാണ് സൈബര്‍ ഇടത്തെ ചൂടുപിടിപ്പിച്ചത്. ഇപ്പോഴിതാ ഗോപി സുന്ദറിന് നേരെ ട്രോള്‍ വരാനോ, കമന്റ് ബോക്സിലെ പ്രതികരണങ്ങള്‍ വരാനോ ഒരു വരിപോലും എഴുതണമെന്നില്ല. ഒരു ഫോട്ടോ കണ്ടാല്‍ മതി. അതും പെണ്‍സുഹൃത്തുക്കളുടെ കൂടെയെങ്കില്‍, പിന്നെ കമന്റ് എറിയുന്നവര്‍ക്ക് ചാകരയാണ്. അടുത്തിടെ മയോനി അഥവാ പ്രിയ നായര്‍ എന്ന യുവതിക്കൊപ്പം അടുത്തടുത്തുള്ള ചിത്രങ്ങള്‍ ഗോപി സുന്ദറിന് നല്കിയ പ്രതികരണങ്ങള്‍ അതിരൂക്ഷമായിരുന്നു. അവിടേക്കാണ് ഈ ചിത്രത്തിന്റെ വരവ്. തന്റെ സുഹൃത്തിനൊപ്പമുള്ള ചിത്രത്തിന് ഗോപി കമന്റ്റ് ബോക്സ് ഓഫാക്കി. ആളെ ടാഗ് ചെയ്തിട്ടു പോലുമില്ല. മറ്റൊരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്തു. ‘ഗ്രീനി ഡേ’ എന്ന് അവിടെ രണ്ടു വാക്കുകള്‍ മാത്രം.
മുമ്പത്തെപ്പോലെ തൊട്ടു പിന്നാലെയുള്ള ചിത്രത്തില്‍ കേറി കമന്റ്റ് ഇടാനും അവസരമില്ല . തന്നെ സ്നേഹിക്കാൻ പഠിപ്പിച്ചയാള്‍ എന്ന് പറഞ്ഞ്, ഗോപിക്കൊപ്പമുള്ള ഈ ചിത്രം പ്രിയ നായര്‍ പോസ്റ്റ് ചെയ്യുകയും ടാഗ് ചെയ്യുകയുമായിരുന്നു. ഇതിനും കമന്റ്റ് ബോക്സ് ഇല്ലായിരുന്നു എങ്കിലും, തൊട്ടു പിന്നാലെ ഉണ്ടായിരുന്ന ഗോപിയുടെ ചിത്രങ്ങളില്‍ പ്രതികരണങ്ങള്‍ കുമിഞ്ഞുകൂടി. മയോനി എന്ന പേരില്‍ ഇൻസ്റ്റഗ്രാം പ്രൊഫൈല്‍ ഓപ്പണ്‍ ചെയ്ത പ്രിയയുടെ മറ്റു വിവരങ്ങള്‍ ഏതും തന്നെ സോഷ്യല്‍ മീഡിയ സ്പെയ്സില്‍ എങ്ങുമില്ല. ഒരു കലാകാരിയാണ് പ്രിയ എന്നത് മാത്രമാണ് ലഭ്യമായ വിവരം. പക്ഷെ ഗോപിയും പ്രിയയും ഒത്തുള്ള പോസ്റ്റുകള്‍ക്ക് ട്രോള്‍ വര്‍ഷമാണ്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…