entertainment

സമയമാകുമ്പോള്‍ പറയാം, വിവാഹത്തെ കുറിച്ച് ഗോപിക അനില്‍

മലയാളികളുടെ പ്രിയ മിനിസ്‌ക്രീന്‍ താരമാണ് ഗോപിക അനില്‍. സാന്ത്വനം എന്ന ഹിറ്റ പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ശിവം എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ഗോപികയുടെ തുടക്കം. ബാലേട്ടനിലെ വേഷവും ശ്രദ്ധേയമായി. പിന്നീട് സീരിയലിലും ബാലതാരമായി തിളങ്ങിയ നടി കബനി എന്ന പരമ്പരയിലൂടെയാണ് നായികയായി താരം തുടക്കം കുറിച്ചത്. കബനിക്ക് ശേഷം സാന്ത്വനത്തില്‍ എത്തിയ നടി അഞ്ജലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായി മാറുന്നത് അപ്‌സരയുടെ വിവാഹത്തിന് എത്തിയ ഗോപികയുടെ വീഡിയോയാണ്. അതീവ സുന്ദരിയായിട്ടാണ് താരം എത്തിയത്. അപ്‌സരയ്ക്കും അല്‍ബിക്കും വിവാഹമംഗളാശംസകള്‍ നേരുന്നതിനോടൊപ്പം തന്നെ തങ്ങളെ പിന്തുണക്കുന്ന ആരാധകര്‍ക്കും താരം നന്ദി അറിയിക്കുകയും ചെയ്തു. ഇത്രയും ജനപിന്തുണ ലഭിക്കുമെന്ന് വിചാരിച്ചില്ലെന്ന് നടി പറഞ്ഞു. വിവാഹത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഇപ്പോള്‍ ഒന്നും പറയാനില്ല , സമയം ആകുമ്പോള്‍ പറയുമെന്നായിരുന്നു ഗോപികയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയിലെ ശിവാഞ്ജലി സ്വീകാര്യതയെ കുറിച്ചും ഗോപികയോട് ചോദിച്ചിരുന്നു. തനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നാണ് താരം പറഞ്ഞത്. പറ്റുന്ന അത്രയും എഡിറ്റ് വീഡിയോ കാണാറുണ്ട്. അതുപോലെ സ്റ്റോറി മെന്‍ഷന്‍സ് നോക്കാറുണ്ട്. അതൊക്കെ കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. കൂടാതെ ഒത്തിരി ഇഷ്ടപ്പെടുന്നത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ടെന്നും ഗോപിക പറയുന്നു .

താന്‍ കാണുന്ന എഡിറ്റ്‌സ് ഓക്കെ ലൈക്ക് ചെയ്യാറുണ്ട്. കാരണം അത്രയും കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത്. പേഴ്‌സണലി പരിചയമില്ലാത്ത ഞങ്ങള്‍ക്ക് വേണ്ടി ഇത്രയും സ്‌നേഹം കാണിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അത് കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ താന്‍ കാണുന്ന എല്ലാ എഡിറ്റ്‌സും സപ്പോര്‍ട്ട് ചെയ്യാറുണ്ട്. സാന്ത്വനം സീരിയലിന്റെ വിജയത്തിന് പിന്നില്‍ ആ ഫുള്‍ ടീം ആണ് . കാരണം സംവിധായകനും നിര്‍മ്മാതാവ് മുതല്‍ ആ സെറ്റിലുള്ള എല്ലാവരും തമ്മില്‍ നല്ല ബോണ്ടാണ് ഉള്ളത്. അത് തന്നെയാണ് സീരിയലിന്റെ വിജയം. -ഗോപിക പറഞ്ഞു.

Karma News Network

Recent Posts

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…

3 hours ago

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം

ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…

4 hours ago

ആലപ്പുഴയിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു

ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…

5 hours ago

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു

സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…

6 hours ago

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

6 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

7 hours ago