കൊളംബോ/ ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയ പ്രക്ഷോഭകര്‍ ഗോതബായ രജപക്സെയുടെ നീന്തല്‍ക്കുളത്തില്‍ അടിച്ച് പൊളിച്ച് സന്തോഷം പങ്കിടുന്നതിന്റെ വീഡിയോ പുറത്ത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ അടുത്തു നില്ക്കാന് പോലും സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ സാധിക്കില്ലെന്നു ഇതുവരെ കരുതിയിരുന്ന യുവാക്കള്‍ തങ്ങൾക്ക് ലഭിച്ച അവസരം പാഴാക്കാതെ മുതലാക്കുകയാണ്. ഏതാനും പേര് സ്വിമ്മിങ് പൂളില്‍ നീന്തി തിമിര്‍ക്കുന്നു. മറ്റു ചില ചിലര്‍ കൊട്ടാരം ഉൾപ്പടെയുള്ള സെല്‍ഫി എടുത്ത് ആനന്ദം കൊള്ളുകയാണ്.
പ്രസിഡന്റിന്റെ വസതിയിലെ ഗോതബായയുടെ കിടപ്പുമുറിയും അടുക്കളയും വരെ പ്രതിഷേധക്കാര്‍ കയ്യടക്കി കഴിഞ്ഞിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബായയുടെ ഔദ്യോഗിക വസതി വളഞ്ഞത് അതിക്രമിച്ച് കടന്നിരിക്കുന്നത്. സുരക്ഷാസേന ചെറുത്തുനിന്നെങ്കിലും പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തെങ്കിലും ഫലമുണ്ടായിട്ടില്ല.
പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ പ്രസിഡന്റ് ഗോതബായ രജപക്സെ കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. സൈന്യം ഇദ്ദേഹത്തെ അതീവ സുരക്ഷിതമായി മാറ്റിഎന്നാണ് കരുതുന്നത്. ഗോതബായ രജപക്സെ രാജ്യം വിട്ടതായും റിപ്പോര്‍റ്റുകൾ വരുന്നുണ്ട്. ഗോതബായ കപ്പലില്‍ കയറി പോകുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എന്നാല്‍ പ്രസിഡന്റ് രാജ്യം വിട്ടതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ, കൊളംബോയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാന്‍ പ്രധാനമന്ത്രി സ്പീക്കറോടും ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ അടക്കം പിടിച്ചടക്കുന്നതായ റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…