topnews

ഗവര്‍ണറെ നേരിട്ടുകാണാൻ വിസിമാർക്ക് സമയം നൽകും; വാദങ്ങള്‍ വിശദമായി പരിശോധിക്കും

തിരുവനന്തപുരം: ഗവര്‍ണറെ നേരിട്ടുകാണമെങ്കില്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് അതിനായി സമയം അനുവദിക്കാന്‍ രാജ്ഭവന്‍. ഇതിലൂടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നല്‍കിയ പത്തു വിസിമാരുടെയും വാദങ്ങള്‍ ഗവര്‍ണര്‍ വിശദമായി പരിശോധിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ നിയമോപദേശം തേടാനും തീരുമാനമായി. കാരണം കാണിക്കല്‍ നോട്ടിസിന് പത്തു വിസിമാരും നല്‍കിയ മറുപടി ഏതാണ്ട് ഒരേ സ്വഭാവത്തിലുള്ളതാണ്.

തല്‍സ്ഥാനത്തു തുടരാനുള്ള എല്ലാ യോഗ്യതയുമുണ്ട്, വിസി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രീതിയില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും മറുപടികള്‍ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തില്‍ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് വിസിമാര്‍ക്കും ഗവര്‍ണര്‍ക്കും അനുസരിക്കേണ്ടിവരും. വിഡിയോ റിപ്പോർട്ട് കാണാം. പത്തു വിസിമാരും നല്‍കിയ മറുപടി ഗവര്‍ണര്‍ വിശദമായി പരിശോധിക്കും. നേരിട്ട് കാണണം എന്ന് ആവശ്യപ്പെട്ടവര്‍ക്ക് ഹിയറിംങ് സമയം അനുവദിക്കുമെന്നും രാജ്ഭവന്‍ അറിയിച്ചു.

വിസിമാർക്ക് നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ സമയം അനുവദിക്കുന്ന കാര്യം ഹൈക്കോടതിയെ അറിയിക്കും. സാങ്കേതിക സര്‍വകലാശാല വിസി ഡോ.എം.എസ്. രാജശ്രീക്ക് സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സ്ഥാനം ഒഴിയേണ്ടിവന്നു. ഇതോടെയാണ് സംസ്ഥാനത്തെ 11 വിസിമാരോട് രാജിവെക്കാനും പിന്നീട് സ്ഥാനത്തുനിന്ന് മാറ്റാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കാനും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.

എല്ലാവരുടെയും നിയമനം യുജിസി ചട്ടം ലംഘിച്ചാണെന്നും സുപ്രീംകോടതി വിധിപ്രകാരം അവര്‍ക്ക് വിസി സ്ഥാനത്ത് തുടരാനാവില്ലെന്നുമായിരുന്നു രാജ്ഭവന്‍റെ വിലയിരുത്തല്‍. ഇതിൽ സർക്കാർ ഗവർണർ പോര് മുറുകുകയാണ്

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

7 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

8 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

9 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

9 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

10 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

10 hours ago