kerala

ലോകായുക്ത,​ സർവകലാശാല ബില്ലുകളിൽ ഒപ്പിടില്ല ; പിന്നോട്ടില്ലെന്ന് ഗവർണർ

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രിമാർ നേരിൽ കണ്ട് വിശദീകരണം നൽകിയിട്ടും കാര്യമുണ്ടായില്ല. വിവാദമായ ലോകായുക്ത,​ സർവകലാശാല ബില്ലുകളിൽ ഗവർണർ ഒപ്പിടില്ല. ഇക്കാര്യത്തിൽ സർക്കാരിൽ നിന്ന് കൂടുതൽ വിശദീകരണം തേടും. ഈ ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ മുൻപ് തന്നെ സൂചന നൽകിയിരുന്നു.

മന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ, സഹകരണസംഘങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാർക്ക് വോട്ട് ചെയ്യാനുള്ള ഭേദഗതി, മലപ്പുറം ജില്ലാബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ഭേദഗതി എന്നീ ബില്ലുകളിൽ ഒപ്പിടാനുള്ള സന്നദ്ധതയും ഗവർണർ അറിയിച്ചു.

മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ്, വി.എൻ.വാസവൻ, ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാൻ, സഹകരണവകുപ്പ് സെക്രട്ടറി മിനിആന്റണി എന്നിവരാണ് ഗവർണറെ നേരിൽ കണ്ട് വിശദീകരണം നൽകാൻ രാജ്ഭവനിൽ എത്തിയത്. നിയമസഭ പാസാക്കിയ 8 ബില്ലുകൾ രാജ്ഭവനിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി കത്തുനൽകിയതിനു പിന്നാലെയാണ് മന്ത്രിമാരെ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്

അതേസമയം വൈസ്ചാൻസലർമാരുടെ നിയമനത്തിലടക്കം സർക്കാരിന്റെ പങ്ക് തള്ളാവുന്നതല്ലെന്നും തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിൽ വി.സിമാരെ സർക്കാരാണ് നിയമിക്കുന്നതെന്നും പി.രാജീവ് വിശദീകരിച്ചു. സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമ്മാണത്തിന് തുല്യാധികാരമുള്ള കൺകറന്റ് ലിസ്റ്റിലാണ് വിദ്യാഭ്യാസമെന്നടക്കം നിയമവശങ്ങളും രാജീവ് വിശദീകരിച്ചു. വാഴ്സിറ്റികളുടെ സ്വയംഭരണം ഉറപ്പാക്കേണ്ടത് തന്റെ ചുമതലയാണെന്നായിരുന്നു വിഷയത്തിൽ ഗവർണർ മറുപടി പറഞ്ഞത്.

സർവകലാശാല ചാൻസലറായി തുടരണമെന്ന് മുഖ്യമന്ത്രി കത്ത് നൽകിയിട്ടുള്ളതാണെന്നും ഗവർണർ ഓർമ്മിപ്പിച്ചു. മന്ത്രിമാരിൽ നിന്നെല്ലാം വിശദീകരണം തേടിയശേഷം, തന്റെ തീരുമാനം പിന്നാലെ അറിയിക്കാമെന്ന മറുപടിയാണ് ഗവർണർ നൽകിയത്.

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

4 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

19 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago