Premium

കാവി വിവാദത്തിന് സർക്കാരിന്റെ പകരം വീട്ടൽ; പല വർണങ്ങളിൽ തിളങ്ങി ഹയർസെക്കൻഡറി ചോദ്യ പേപ്പറുകൾ

ക്ഷേത്ര ഉത്സവങ്ങളിൽ കാവി വേണ്ട എന്ന് പറഞ്ഞു തുടങ്ങിയ നിറങ്ങളുടെ വിവാദം ഇപ്പോൾ വിദ്യാർത്ഥികളുടെ പരീക്ഷ ദിവസങ്ങളിൽ അവരെ ചിരിപ്പിക്കുന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ്.വിവിധ വർണങ്ങളിൽ ചോദ്യപേപ്പറുകൾ നൽകി ഇത്തവണത്തെ ഹയർസെക്കൻഡറി പരീക്ഷ നിറപ്പകിട്ടേറിയതാക്കി യിരിക്കയാണ് വിദ്യാഭ്യാസവകുപ്പ്.

വെള്ളയിൽ കറുത്ത അക്ഷരങ്ങൾ എന്ന ഏകീകൃത മാനദണ്ഡം നിലനിൽക്കവേയാണ് ഹയർസെക്കൻഡറി പരീക്ഷയ്ക്ക് ഇക്കുറി പല നിറത്തിലുള്ള ചോദ്യപേപ്പറുകൾ നൽകിയത്. ഇന്നലെ നടന്ന പ്ളസ് ടു കംപ്യൂട്ടർ ആപ്ളിക്കേഷന്റെ ചോദ്യപേപ്പർ മഞ്ഞ നിറത്തിലും പ്ളസ് വൺ അക്കൗണ്ടൻസി ചോദ്യപേപ്പർ ചുവന്ന നിറത്തിലുമായിരുന്നു. തുടക്കം തന്നെ പ്ളസ്‌വൺ ചോദ്യപേപ്പർ മെറൂൺ അക്ഷരത്തിലാക്കിക്കൊണ്ടായിരുന്നു.

അതിനു പിന്നാലെ പ്ളസ്ടു ഫിസിക്സ് ചോദ്യപേപ്പർ രണ്ട് നിറത്തിലായി. വെള്ളയിൽ കറുത്ത അക്ഷരങ്ങളുള്ളതും മഞ്ഞയിൽ കറുത്ത അക്ഷരത്തിലുള്ളതുമായ ചോദ്യപേപ്പറുകളാണ് തിരുവനന്തപുരത്തും കോഴിക്കോട്ടും വന്നത്. പ്ലസ്‌വണ്ണിന് മെറൂൺ​ നിറമാക്കി​യത് രണ്ടു പരീക്ഷകൾ ഒന്നിച്ചു നടക്കുന്നതിനാൽ ചോദ്യക്കടലാസുകൾ പരസ്പരം മാറാതിരിക്കാനെന്നായി​രുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ പിന്നീടുണ്ടായ നിറം മാറ്റങ്ങൾക്കൊന്നും വ്യക്തമായ മറുപടിയില്ല. കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിൽ പ്ളസ് ടു അക്കൗണ്ടൻസി ചോദ്യപേപ്പർ ഇളം നീലനിറത്തിലായിരുന്നു.

ഏതാനും ദിവസങ്ങൾക്കു മുമ്ബ് തിരുമാന്ധാം കുന്നിലെ ക്ഷേത്ര ഓഫീസിൽ പച്ച നിറത്തിൽ പെയിന്റടിച്ച ഒരു കളി കളിച്ച നോക്കിയിരുന്നു അതിനു പിന്നാലെയാണിപ്പോൾ ഹായ് സെക്കന്ററി വിദ്യാർത്ഥികളുടെ ചോദ്യപേപ്പറിൽ സർക്കാർ തൊട്ടിരിക്കുന്നത് മാർച്ച് പത്തിന് തുടങ്ങിയ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് ചോദ്യപേപ്പർ അടിച്ചത് കറുപ്പിന് പകരം ചുവന്ന മഷിയിൽ. ആയിരുന്നു ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറാണ് ചുവപ്പ് കളറിൽ അടിച്ചു വിതരണം ചെയ്തത്.

ചോദ്യപേപ്പർ വെള്ളയിൽ കറുത്ത അക്ഷരങ്ങളിൽ അടിക്കുന്നത്.എന്തിനാണ് എന്ന് ചോദിച്ചാൽ അതിനുള്ള വിശദീകരണം ഇങ്ങനെയാണ് മൂന്നു ശതമാനം കുട്ടികൾ കളർ ബ്ലൈൻഡ്നസ് ഉള്ളവരാണ്. ഈ കുട്ടികൾക്ക് ഇതെങ്ങനെ വായിക്കാൻ കഴിയും എന്ന ചോദ്യത്തിനു ഉത്തരവുമില്ല. അവർക്ക് ഈ ക്വസ്റ്റ്യൻ പേപ്പർ അവ്യക്തമായി തോന്നും. ഇരുട്ടു കൂടുതലുള്ള റൂമുകൾ ആണെങ്കിൽ ഈ ചോദ്യപേപ്പർ വായിക്കാൻ സാധാരണ കുട്ടികളും പ്രയാസപ്പെടും. റെഡ് കളർ കാഴ്ചയ്ക്ക് നല്ലതുമല്ല. അതിനാലാണ് ചോദ്യപേപ്പർ വെള്ളയിൽ കറുത്ത അക്ഷരങ്ങളിൽ അടിക്കുന്നത്.

കാലങ്ങളായി പൊതുപരീക്ഷകളുടെ ചോദ്യപേപ്പർ കറുപ്പ് മഷിയിലാണ് അച്ചടിക്കാറുള്ളത്. അധ്യാപക സംഘടനകളോട് ആലോചിക്കാതെ അതീവ രഹസ്യമായാണ് ചോദ്യപേപ്പറിലെ നിറംമാറ്റം നടപ്പിലാക്കിയത്. മന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ ഇത് പരാമർശിച്ചിട്ടുമില്ല. അധ്യാപകർക്കുള്ള നിർദ്ദേശങ്ങളിലും ചോദ്യപേപ്പർ ചുകപ്പ് ആക്കി മാറ്റിയത് അറിയിച്ചിട്ടില്ല. ചോദ്യപേപ്പർ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് അധ്യാപകർ തന്നെ നിറംമാറ്റം അറിയുന്നത്. അധ്യാപകർ ആശയവിനിമയം നടത്തിയപ്പോഴാണ് ആരും ഇക്കാര്യം അറിഞ്ഞിട്ടില്ല എന്നു വ്യക്തമായത്.

നിറംമാറ്റം കുട്ടികളെ അക്ഷാർത്ഥത്തിൽ വലച്ചു. ചുവന്ന മഷിയിലുള്ള ചോദ്യപേപ്പർ വായിക്കാൻ കുട്ടികൾ പലരും ബുദ്ധിമുട്ടി. അവ്യക്തമായ രീതിയിലാണ് അച്ചടി നടന്നതും. അക്ഷരങ്ങൾ പേപ്പറിൽ തെളിഞ്ഞു വന്നിട്ടുമില്ല. കുട്ടികൾ ചോദ്യങ്ങൾ വായിക്കാൻ തന്നെ ബുദ്ധിമുട്ടിയ അവസ്ഥയായിരുന്നു. കണ്ണിനു നല്ലതും വായിക്കാൻ നല്ലതും വെളുത്ത പേപ്പറിൽ കറുത്ത കളറിൽ അച്ചടിക്കുന്നതാണ്. ലോകമാകെ അംഗീകരിച്ച രീതിയാണിത്. ആ രീതിയാണ് അധികൃതർ തെറ്റിച്ചത്.ലോകത്തൊരിടത്തും ഈ രീതിയിലുള്ള കളർ കൊമ്പിനേഷനില്ല.

Karma News Network

Recent Posts

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

24 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

48 mins ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

1 hour ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

2 hours ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

3 hours ago