topnews

15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് സർക്കാർ, പണിയില്ലാതെ ഡ്രൈവർമാർ

തിരുവനന്തപുരം. പുറത്തിറക്കാന്‍ കഴിയാതെ നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതോടെ 100 കണക്കിന് വാഹനങ്ങളാണ് ഉപേക്ഷിക്കപ്പെട്ടത്. ഇതോടെ ഈ വാഹനങ്ങള്‍ ഓടിച്ചിരുന്ന ഡ്രൈവര്‍മാര്‍ക്കും ജോലിയില്ലാതായി. വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ പുറത്തിറക്കാന്‍ സാധിക്കാതെ വന്നതോടെ കരാര്‍ സമ്പ്രദായത്തിലേക്ക് നീങ്ങുകയാണ് വകുപ്പുകള്‍.

നിലവില്‍ സംസ്ഥാനത്തെ പോലീസ് വീഹനങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ വാഹനങ്ങളും മാത്രമാണ് പുതിയത്. എന്നാല്‍ മറ്റു വകുപ്പുകളിലെ വാഹനങ്ങള്‍ക്ക് 20 മുതല്‍ 30 വര്‍ഷത്തെ പഴക്കമുണ്ട്. വനം, വനിതാ ശിശുവികസനം, എക്‌സൈസ് വകുപ്പുകളില്‍ ഉപയോഗിക്കുന്ന ജീപ്പുകള്‍ വളരെ പതിവാണ്. ഇവയില്‍ പലതും മുമ്പ് തന്നെ ഓടാതായിരുന്നു. ബാക്കിയുള്ളത് സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ കട്ടപ്പുറത്തായി.

അതേസമയം പല ഡ്രൈവര്‍മാര്‍ക്കും ജോലി ഇല്ലാതെ വെറുതെ ഇരിക്കുകയാണെങ്കിലും മറ്റ് വകുപ്പുകളിലേക്ക് മാറ്റുവാനോ തീരുമാനം ആയിട്ടില്ല. വിവിധ ജില്ലകളിലായി 40 ഡ്രൈവര്‍മാരാണ് വെറുതെയിരിക്കുന്നത്. പ്രതിമാസം 30000 രൂപ വരെ വാടകയ്ക്കാണ് വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ എത്തിക്കുന്നത്.

Karma News Network

Recent Posts

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

22 mins ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

1 hour ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

1 hour ago

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

2 hours ago

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

3 hours ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

3 hours ago