topnews

കരാര്‍ ലംഘനം; 108 ആംബുലന്‍സ് നടത്തിപ്പ് കമ്പനിക്ക് ചുമത്തിയ 25 കോടി രൂപയുടെ പിഴ എഴുതി തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്

ആംബുലന്‍സുകള്‍ എത്തിക്കാനും വിന്യസിക്കാനും കാലതാമസം, ജീവനക്കാരെ നിയോഗിക്കുന്നതിലെ കാലതാമസം, ഫോണ്‍ കോളുകളോട് പ്രതികരിക്കാനുള്ള വൈമുഖ്യം തുടങ്ങിയ കരാര്‍ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 108 ആംബുലന്‍സ് നടത്തിപ്പ് കമ്പനിക്ക് ചുമത്തിയ 25 കോടി രൂപയുടെ പിഴ എഴുതി തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്. കൊവിഡ് പരിചരണത്തിനായി ആംബുലന്‍സുകള്‍ ഓടുന്നത് ചൂണ്ടിക്കാട്ടിയാണ് പിഴ എഴുതി തള്ളിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ധനവകുപ്പിനെ മറികടന്നാണ് പിഴ എഴുതിത്തള്ളാനുള്ള സര്‍്ക്കാര്‍ തീരുമാനം. 108 ആംബുലന്‍സിന്റെ നടത്തിപ്പിന് ടെന്‍ഡര്‍ വഴി കരാര്‍ എടുത്തിരിക്കുന്നത് ജിവികെ ഇഎംആര്‍ഐ എന്ന സ്വകാര്യ കമ്പനിയാണ്. ത്രൈമാസ അടിസ്ഥാനത്തിലാണ് ബില്ലുകള്‍ സമര്‍പ്പിച്ചിരുന്നത്. കരാര്‍ ലംഘനം ഉണ്ടായാല്‍ കമ്പനി പിഴ ഒടുക്കേണ്ടി വരുമെന്നായിരുന്നു ധാരണ. കരാര്‍ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ പിഴ ചുമത്തിയത്.

നാല് പാദങ്ങളിലായാണ് പിഴ ചുമത്തിയത്. ആദ്യ ഘട്ടത്തില്‍36,79, 32,265 ആയിരുന്നു പിഴ.ആംബുലന്‍സ് സമയത്ത് എത്തിക്കുന്നതില്‍ മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കവും, പെരുമാറ്റച്ചട്ടം നിലവില്‍ നിന്നതും ബാധിച്ചതെന്നടക്കമുള്ള കമ്പനിയുടെ വാദം അംഗീകരിച്ച്പിഴ 16 കോടി 31 ലക്ഷം ആയി പുനക്രമീരിച്ചു. രണ്ടാം ഘട്ടത്തില്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് ആറ് കോടി 23 ലക്ഷം രൂപ പിഴ ചുമത്തി. മൂന്നാം ഘട്ടത്തില്‍ ഒരു കോടി 84 ലക്ഷം രൂപയും നാലാം ഘട്ടത്തില്‍ 98 ലക്ഷം രൂപയും പിഴ ചുമത്തി.

രണ്ട് തവണയായി മൂന്ന് കോടി 45 ലക്ഷം രൂപ ജിവികെ കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കി. എന്നാല്‍ പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജിവികെ കമ്പനി സര്‍ക്കാരിന് അപേക്ഷ നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രി, ധന- നിയമ വകുപ്പുകളുടെ പരിഗണനയ്ക്കായി ഫയല്‍ അയച്ചു. നിയമവകുപ്പ് ഇടപെടേണ്ട വിഷയമല്ലെന്ന് നിയമവകുപ്പ് നിലപാട് എടുത്തപ്പോള്‍ പിഴ ഒഴിവാക്കരുതെന്നും, പിഴ ചുമത്തല്‍ വ്യവസ്ഥ പ്രകാരമെന്നും ധനവകുപ്പും നിലപാട് സ്വീകരിച്ചു. 2021 ജനുവരി 21 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ധനവകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന് 25 കോടിയുടെ പിഴ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡ് രോഗീ പരിചരണത്തിന് 108 ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. പിഴ നിശ്ചയിക്കുന്ന വ്യവസ്ഥകളില്‍ ഇളവ് നല്‍കാനും തീരുമാനമായി.

Karma News Editorial

Recent Posts

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

9 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

18 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

37 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

38 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

1 hour ago