kerala

ഹൈക്കോടതി ഇടപെടൽ ഫലം കണ്ടു, പിങ്ക് പൊലീസ് അപമാനിച്ച എട്ട് വയസുകാരിക്ക് സർക്കാർ പണം നൽകി

തിരുവനന്തപുരം. ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ട് വയസുകാരിക്ക് ഹൈക്കോടതി നിർദേശപ്രകാരം ഒടുവിൽ സർക്കാർ നഷ്ടപരിഹാര തുക കൈമാറി. 1,75,000 രൂപ സർക്കാർ കുട്ടിയുടെയും റൂറൽ എസ് പിയുടെയും അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കുകയായിരുന്നു. പെൺകുട്ടിയോട് മോശമായി പെരുമാറിയ വനിതാ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലകളിൽ നിന്ന് മാറ്റിനിർത്താനും കുട്ടിയ്ക്ക് നഷ്ടപരിഹാര തുക നൽകാനും ആയിരുന്നു കോടതി ഉത്തരവ്. കോടതി നടപടികളുടെ ചെലവിനത്തിൽ 25,000 രൂപ കെട്ടിവെക്കാനും കോടതി നിർദേശിച്ചിരുന്നു.

കൈമാറിയ നഷ്ടപരിഹാര തുക കുട്ടിയ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നും സർക്കാർ ഈടാക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. തോന്നയ്ക്കലിൽ വെച്ച് വനിത പൊലീസ് ഉദ്യോഗസ്ഥയായ രജിത കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കുകയാണ് ഉണ്ടായത്. ഐ എസ് ആർ ഒയുടെ റോക്കറ്റ് ഭാഗങ്ങൾ കൊണ്ട് പോകുന്നത് കാണാൻ അച്ഛനോടൊപ്പം റോഡിന് സമീപം നിന്ന കുട്ടിയെ പൊലീസ് വാഹനത്തിൽ നിന്നും തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന് ആരോപിച്ച് രജിത നടുറോഡിൽ കുറ്റവിചാരണ നടത്തുകയായിരുന്നു.

കാണാതായി എന്ന് രജിത പഖ്‌റഞ്ഞ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽ നിന്ന് തന്നെ കണ്ടെത്തിയിട്ടും നിരപരാധിയായ കുട്ടിയോട് ക്ഷമാപണം നടത്താൻ പോലും പൊലീസ് ഉദ്യോഗസ്ഥ തയ്യാറായില്ല. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണയ്ക്കിടയിൽ ഭയന്ന് കരയുന്ന കുട്ടിയുടെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തതോടെയാണ് സംഭവം വിവാദമാവുന്നത്.

തുടർന്ന് വിഷയത്തിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥക്കെതിരായ നടപടി സ്ഥലം മാറ്റത്തിലും 15 ദിവസത്തെ നല്ലനടപ്പ് പരിശീലനത്തിലും മാത്രമൊതുക്കി സർക്കാരും പോലീസും കുറ്റക്കാരിയെ സഹായിക്കുന്നതാണ് തുടർന്ന് കേരളം കാണുന്നത്. തുടർന്ന് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതോടെ നഷ്ടപരിഹാരത്തുകയായി ഒന്നര ലക്ഷം രൂപ കൈമാറാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

Karma News Network

Recent Posts

മയക്കുമരുന്ന് രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

4 mins ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

30 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

49 mins ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

1 hour ago

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

2 hours ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

2 hours ago