topnews

സ്‌കൂൾ ഉച്ചഭക്ഷണ വിതരത്തിൽ ഈ വർഷവും പ്രതിസന്ധി, പരിഹരിക്കാതെ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിൽ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ വിതരണത്തിൽ ഈ അദ്ധ്യായന വർഷവും പ്രതിസന്ധി. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയർത്താൻ ആവശ്യപ്പെട്ട് പ്രധാന അദ്ധ്യാപകർ കോടതിയെ സമീപിച്ചെങ്കിലും അവസ്ഥയ്‌ക്ക് ഒരു മാറ്റവുമില്ല. വിലക്കയറ്റം കാരണം സർക്കാർ അനുവദിച്ച തുകയ്ക്ക് കുട്ടികൾക്ക് ഭക്ഷണം നൽകാൻ കഴിയാത്ത അവസ്ഥയിലാണ് സ്‌കൂളുകൾ.

സ്‌കൂൾ ഉച്ചഭക്ഷണത്തിന് സ്വന്തം കൈയിൽനിന്ന് പണം എടുക്കേണ്ട അവസ്ഥയിലാണ് അധികൃതർ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യസ മന്ത്രിയ്‌ക്കും മുഖ്യമന്ത്രിയ്‌ക്കും നിവേദനം നൽകിയിട്ടും കാര്യമായ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് അദ്ധ്യാപകർ പ്രതികരിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളുടെ ഉച്ചഭക്ഷണത്തിനുള്ള തുക 2016-ലാണ് സർക്കാർ നിശ്ചയിച്ചത്. നിലവിൽ പ്രധാനഅദ്ധ്യാപകർ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. കേസ് ഈ ആഴ്ച വീണ്ടും പരിഗണിച്ചേക്കും.

സർക്കാർ നിശ്ചയിച്ചത് പ്രകാരം 150 കുട്ടികളുള്ള സ്‌കൂളിൽ ഒരു കുട്ടിയ്‌ക്ക് എട്ട് രൂപയും 500 കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഏഴ് രൂപയുമാണ് നൽകുന്നത്. ഈ തുകയിൽ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു പാലും മുട്ടയും നൽകേണ്ടതുണ്ട്. എന്നാൽ ഇതിനും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

Karma News Network

Recent Posts

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

11 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

16 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

37 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

44 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

58 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago