national

ചുഴലിക്കാറ്റ്: ഗവർണർ ആനന്ദബോസ് ജൽപായ്ഗുരിയിൽ; ദുരിതബാധിതരെ സഹായിക്കാൻ രാജ്ഭവനിൽ എമർജൻസി സെൽ

കൊൽക്കത്ത: ജൽപായ്ഗുരിയിലെ ചുഴലിക്കാറ്റിനുശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും പ്രതിരോധപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായി തിങ്കളാഴ്ച്ച പുലർച്ചെ സംഭവസ്ഥത്തെത്തിയ ഗവർണർ ഡോ.സി.വി.ആനന്ദബോസ് പ്രകൃതിക്ഷോഭത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ സന്ദർശിച്ചു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെയും ഗവർണർ സന്ദർശിച്ചു. അദ്ദേഹം ചൊവ്വാഴ്ച്ചയും ജൽപായ്ഗുരിയിൽ ക്യാമ്പ് ചെയ്യുകയാണ്.

രാജ്ഭവനിൽ എമർജൻസി സെൽ

രാജ്ഭവനിൽ എമർജൻസി സെൽ രൂപീകരിച്ചു. ഡൽഹിയിലെ ദുരന്തനിവാരണ അതോറിറ്റിയുമായി ഗവർണർ ബന്ധപ്പെട്ടു. ജൽപായ്ഗുരിയിലേക്ക് കൂടുതൽ മനുഷ്യശക്തിയും സാമഗ്രികളും എത്തിച്ച് പ്രതിരോധ – രക്ഷാപ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹം എൻഡിഎംഎ ക്ക് നിർദേശം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും ഗവർണർ ബന്ധപ്പെട്ടു.

പടിഞ്ഞാറൻ ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ ജൽപായ്ഗുരി, കൂച്ച്ബെഹാർ, അലിപുർദുവാർ എന്നിവിടങ്ങളിലാണ് വൻ നാശനഷ്ടമുണ്ടായത്. പെട്ടെന്നുണ്ടായ കൊടുങ്കാറ്റിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസം പകരാൻ എല്ലാവിധ സംവിധാനങ്ങളെയും ഏകോപിപ്പിക്കുന്നതിനാണ് രാജ്ഭവനിൽ പ്രത്യേക സെൽ സജ്ജീകരിച്ചിരിക്കുന്നത്.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

6 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

7 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

7 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

8 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

8 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

8 hours ago