topnews

സകുടുംബം അയോദ്ധ്യ രാമക്ഷേത്രം സന്ദർശിച്ച് ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്

പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് വെള്ളിയാഴ്ച വൈകിട്ട് സകുടുംബം അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു. പ്രാണ പ്രതിഷ്ഠയ്ക്കു ശേഷം ഇതാദ്യമായാണ് ഗവർണർ രാമക്ഷേത്രം സന്ദർശിക്കുന്നത്. ഉച്ചയ്ക്ക് കൊൽക്കത്തയിൽ നിന്ന് അയോധ്യയിൽ വിമാനമിറങ്ങിയ അദ്ദേഹം ക്ഷേത്രത്തിലെ പ്രത്യേക പ്രാർഥനയിലും സരയു ദീപ്ദാനിലും പങ്കെടുത്ത ശേഷം രാത്രി അയോധ്യ സർക്യൂട്ട് ഹൌസിൽ വിശ്രമിച്ചു. ഭാര്യ ലക്ഷ്മി ബോസ്, ചെറുമകൻ അദ്വൈത് നായർ എന്നിവർ അദ്ദേഹത്തോടൊപ്പം ചടങ്ങുകളിൽ പങ്കാളികളായി.

അയോധ്യ രാമക്ഷേത്രത്തിന് മൂന്ന് നിലകളാണുള്ളത്. 380 അടി നീളവും 161 അടി ഉയരവും 250 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്. ഓരോ നിലയ്ക്കും 20 അടി വീതമാണ് ഉയരം. മൂന്നു നിലകളിലുമായി ആകെ 392 തൂണുകളും 44 വാതിലുകളും രാമ ക്ഷേത്രത്തിനുണ്ട്. ഇത് കൂടാതെ അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിനുണ്ട്. നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർഥനാ മണ്ഡപം, കീർത്തൻ മണ്ഡപം എന്നിവയാണവ.ക്ഷേത്രത്തിന്‍റെ പ്രധാന ശ്രീകോവിലിൽ ശ്രീരാമന്‍റെ ബാലരൂപത്തിലുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കുക. ശ്രീറാം ലല്ലയുടെ വിഗ്രഹം എന്നാണ് ഇതിനെ പറയുന്നത്. ഇത് കൂടാതെ ക്ഷേത്രത്തിന്‍റെ ഒന്നാം നിലയില്‍ ശ്രീരാം ദര്‍ബാറും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ക്ഷേത്രത്തിന് ചുറ്റുമായി വലിയ മതിലും പൂർത്തിയാക്കിയിട്ടുണ്ട്. 732 മീറ്റര്‍ നീളവും 14 അടി വീതിയുമുള്ള ദീര്‍ഘചതുരാകൃതിയിലാണ് ഈ മതിലുള്ളത്. ക്ഷേത്രത്തിന്‍റെ നാല് മൂലകളിലും നാല് ക്ഷേത്രങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഈ ക്ഷേത്രങ്ങൾ സൂര്യദേവന്‍, ഭഗവതി, ഗണപതി, ശിവന്‍ എന്നിവർക്കായാണ് സമർപ്പിച്ചിരിക്കുന്നത്.

നിർമ്മാണത്തിൽ ഒരിടത്തും ഇരുമ്പ് ഉപയോഗിക്കാത്ത രീതിയാണ് നാഗര വാസ്തുവിദ്യാ ശൈലിയിൽ പിന്തുടരുന്നത്. ഉത്തരേന്ത്യയിലെ ഹിന്ദുമതത്തിന്റെ മൂന്ന് വാസ്തുവിദ്യാ ശൈലികളിൽ ഒന്നായ നാഗര ശൈലി വിന്ധ്യയ്ക്കും ഹിമാലയത്തിനും ഇടയിലുള്ള പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഖജുരാഹോ ക്ഷേത്രം, സോമനാഥ് ക്ഷേത്രം, കൊണാർക്കിലെ സൂര്യക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഈ ശൈലി കാണാം. ഭൂകമ്പത്തെ ചെറുക്കുന്ന തരത്തിലാണ് ഇിന്റെ നിർമ്മാണം.ക്ഷേത്രത്തിനോട് ചേര്ന്നു തന്നെ പുരാതനമായ ഒരു കിണറ്‍ കാണാം. സീതാ കൂപ്പ് എന്നാണിതിന്റെറെ പേര്. വളരെ പണ്ട് മുതൽ തന്നെ ഈ കിണർ ഇവിടെയുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് അന്നപൂര്‍ണദേവിയുടെ ക്ഷേത്രവും തെക്ക് ഭാഗത്ത് ഹനുമാന്റെ ക്ഷേത്രവും കാണാം.

Karma News Network

Recent Posts

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

12 mins ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

46 mins ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

1 hour ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

1 hour ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

2 hours ago