topnews

റിപ്പബ്ലിക് ദിനത്തിൽ ബംഗാളി ഭാഷയിൽ പ്രസംഗിച്ച് ഗവർണർ ഡോ സി വി ആനന്ദബോസ്

കൊൽക്കത്ത: റിപ്പബ്ലിക് ദിനത്തിൽ ബംഗാളി ഭാഷയിൽ പ്രസംഗിച്ച് ഗവർണർ ഡോ സി വി ആനന്ദബോസ് ഒരിക്കൽ കൂടി ബംഗാൾ ജനതയെ വിസ്മയിപ്പിച്ചു. ദൂരദർശൻ വഴി 24 മിനിറ്റു നേരം ബംഗാളി ഭാഷയിൽ മഹാത്മാഗാന്ധി, രവീന്ദ്ര നാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ, മഹർഷി അരബിന്ദോ തുടങ്ങിയവരുടെ സംഭാവനകൾ, സന്ദേശങ്ങൾ, ഭാരതത്തിന്റെ, വിശേഷിച്ച് ബംഗാളിന്റെ മഹത്തായ പാരമ്പര്യങ്ങൾ, ഭാരതത്തിന്റെ സമീപകാല നേട്ടങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചു നടത്തിയ പ്രഭാഷണം നിമിഷനേരങ്ങൾക്കുള്ളിൽ ബംഗാളി ദൃശ്യമാധ്യമങ്ങൾ അത്യധികം പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തു.

സ്വാതന്ത്ര്യദിനം, ബംഗാൾ സ്ഥാപകദിനം, ദുർഗാപൂജ, ദീപാവലി ആഘോഷവേളകളിലും സർവകലാശാല വിവാദവിഷയങ്ങളിലും ബംഗാളിഭാഷയിൽ പ്രസംഗിച്ച് ഗവർണർ ആനന്ദബോസ് ബംഗാൾ ജനതയുടെ മനം കവർന്നു. ഗവര്ണറായി ചുമതലയെടുക്കുമ്പോൾ തന്നെ ബംഗാൾ ഭാഷാ പഠനത്തിനും തുടക്കം കുറിച്ച ആനന്ദബോസ് ഒരു കൊല്ലത്തിനുള്ളിൽ ബംഗാളി ഭാഷയിൽ പ്രസംഗിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ആറുമാസത്തിനുള്ളിൽ തന്നെ സംഘർഷ ബാധിത പ്രദേശങ്ങളിൽ ബംഗാളിഭാഷയിൽ പ്രസംഗത്തിന്റെ അരങ്ങേറ്റം നടത്തി അദ്ദേഹം ജനങ്ങളെ വിസ്മയിപ്പിച്ചു. തുടർന്ന് ബംഗാളി ജനതയെ നേരിട്ട് സംബോധന ചെയ്യേണ്ട സന്ദർഭങ്ങളിലെല്ലാം ഏറെ ഗൃഹപാഠം ചെയ്ത് ബംഗാളിയിൽ തന്നെ പ്രസംഗിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഉള്ളടക്കത്തിലും ഉച്ചാരണ ശുദ്ധിയിലും അദ്ദേഹം പുലർത്തുന്ന ജാഗ്രതയും ശുഷ്കാന്തിയും ഭാഷാപ്രേമികൾ ഏറെ കൗതുകത്തോടും ആശ്ചര്യത്തോടുമാണ് നിരീക്ഷിക്കുന്നത്.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

7 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

7 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

8 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

8 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

9 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

9 hours ago