topnews

വിഴിഞ്ഞം സമരത്തില്‍ ഇടപെട്ട് ഗവര്‍ണര്‍; സമര സമിതിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം ചെയ്യുന്ന സമര സമിതി നേതാക്കളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചര്‍ച്ച നടത്തി. സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും സമരം അവസാനിപ്പിക്കുവാന്‍ സമരസമിതി തയ്യാറായില്ല. മുഖ്യമന്ത്രിയടക്കം ഉന്നതര്‍ പലതവണ സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ യൂജിന്‍ പെരേരെ അടക്കമുള്ളവരാണ് 12.15ന് ഗവര്‍ണറെ രാജ്ഭവനിലെത്തി കണ്ടത്.

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം സമരക്കാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണര്‍ നേരിട്ട് സമരസമിതി നേതാക്കളെ കണ്ടത്. ചൊവ്വാഴ്ച ലത്തീന്‍ അതിരൂപതയുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ സമരത്തിന്റെ വിവരങ്ങള്‍ തനിക്ക് അറിയണമെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവധിക്കുകയായിരുന്നു.

സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുമ്പോള്‍ സമരക്കാരുമായിട്ടുള്ള ഗവര്‍ണറുടെ ചര്‍ച്ച ശ്രദ്ധേയമാണ്. മൂന്ന് പേരാണ് ഗവര്‍ണറെ കാണുവാന്‍ രാജ്ഭവനില്‍ എത്തിയത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പാരിസ്ഥിതിക പഠനം നടത്തണമെന്നാണ് ലത്തീന്‍ അതിരൂപതയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

Karma News Network

Recent Posts

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

5 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

11 mins ago

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

36 mins ago

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…

38 mins ago

തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി വിഴിഞ്ഞത്ത്, എത്തുന്നത് ഇസ്രയേൽ കമ്പനി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രായേൽ കമ്പനി. ടെൽഅവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന…

53 mins ago

ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം; ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്

ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടാക്സി ഡ്രൈവറാണ് മരിച്ചത്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.…

1 hour ago