ന്യൂഡല്‍ഹി. സര്‍വകലാശാലകളില്‍ പുതിയ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ നടപടികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പുതിയ വിസിമാരെ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ നിയമിക്കുവനാണ് ഗവര്‍ണറുടെ തീരുമാനം. ഇതിനായി പുതിയ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ച് നിയമന നടപടികള്‍ വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെടിയു വിസി നിയമനത്തില്‍ സുപ്രീംകോടതിയില്‍ നിന്നും കുഫോസ് വിസി നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ച പശ്ചാത്തലത്തിലാണ് തുടര്‍ നടപടികള്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നത്.
സര്‍ക്കാര്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ മുന്നോട്ട് പോയാല്‍ തനിക്ക് കോടതിയുടെ പിന്‍ബലം ലഭിക്കുമെന്നാണ് ഗവര്‍ണര്‍ വിലയിരുത്തുന്നത്. കെടിയു വിസി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് ആ സര്‍വകലാശാലയ്ക്ക് മാത്രമാണ് ബാധകമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വിധി എല്ലാ സര്വകലാശാലയ്്ക്കും ബാധകമാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സര്‍വകലാശാല വിസിമാര്‍ക്കും ഗവര്‍ണര്‍ നോട്ടീസ് അയച്ചത്. ഗവര്‍ണറുടെ നിലപാട് കോടതി അംഗീകരിച്ചതായി അദ്ദേഹം കരുതുന്നു. അതിനാല്‍ ശേഷക്കുന്ന വിസി നിയമനവുമായി മുന്നോട്ട് പോകുവനാണ് ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നത്.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…