തിരുവനന്തപുരം:ബ്ലഡി കണ്ണൂർ എന്നല്ല ബ്ലഡി പൊളിറ്റിക്സ് എന്നാണ് താൻ പറഞ്ഞത്. കണ്ണൂർ വിവാദത്തിലും വിശദീകരണം നൽകി ഗവർണർ .കണ്ണൂരിലെ ജനങ്ങൾ ഈ രാഷ്ട്രീയം കാരണം അനുഭവിച്ചവരാണ്. അക്രമരാഷ്ട്രീയം കാരണം ഒരുപാട് സഹിച്ചവരാണ് കണ്ണൂരുകാർ. കലോത്സവത്തിൽ വിജയം നേടിയ കണ്ണൂരിനെ അഭിനന്ദിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
അതേ സമയം, നാളെ ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചതിന് പിന്നാലെ ജില്ലയിൽ വിവിധയിടങ്ങളിൽ എൽ.ഡി.എഫ്. പ്രതിഷേധം. തൊടുപുഴയിൽ ഗവർണറുടെ കോലം കത്തിച്ച പ്രവർത്തകർ നാളെ പ്രതിഷേധം ശക്തമാക്കുമെന്നും അറിയിച്ചു. ഭൂപരിഷ്കരണ ബില്ലിൽ ഒപ്പുവെക്കാത്ത ഗവർണർക്കെതിരായ നാളത്തെ രാജ്ഭവൻ മാർച്ചിനും ഹർത്താലിനും മുന്നോടിയായാണ് പ്രതിഷേധം.
ഇടുക്കിയിൽ ഭൂപതിവ് ഭേദഗതി ബിൽ സംബന്ധിച്ച് ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.എന്നാൽ മൂന്ന് തവണ ഓർമപ്പെടുത്തിയിട്ടും മറുപടി ലഭിച്ചില്ല. സർക്കാർ വ്യക്തത നൽകാത്തതുകൊണ്ടാണ് ബില്ലിൽ ഒപ്പിടാത്തതെന്നും ഗവർണർ പറഞ്ഞു. തന്നെ സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്ന് ആരും കരുതേണ്ട. സ്ഥാപിത താൽപര്യകാർക്ക് വഴങ്ങില്ല. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.
അതേസമയം, കണ്ണൂർ വിവാദത്തിലും ഗവർണർ വിശദീകരണം നൽകി. ംകണ്ണൂരിലെ ജനങ്ങൾ ഈ രാഷ്ട്രീയം കാരണം അനുഭവിച്ചവരാണ്. അക്രമരാഷ്ട്രീയം കാരണം ഒരുപാട് സഹിച്ചവരാണ് കണ്ണൂരുകാർ. കലോത്സവത്തിൽ വിജയം നേടിയ കണ്ണൂരിനെ അഭിനന്ദിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…