kerala

ആര്യയ്ക്ക് കുരുക്ക്, കോര്‍പ്പറേഷനിലെ തട്ടിപ്പുകളില്‍ അന്വേഷണത്തിന് ഗവര്‍ണ്ണര്‍

തിരുവനന്തപുരം. കോര്‍പ്പറേഷനിലെ തട്ടിപ്പുകളില്‍ അന്വേഷണത്തിന് ഗവര്‍ണ്ണര്‍. പട്ടികജാതി ഫണ്ട് തട്ടിപ്പില്‍ ഇടപെടാന്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ ബിജെപി കൗണ്‍സിലര്‍മാരോട് വിവരം നല്‍കാന്‍ ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു. കുട്ടി മേയര്‍ക്കും കൂട്ടര്‍ക്കും രാജ്ഭവനില്‍ നിന്ന് പണിവരുന്നുണ്ട്. കത്ത് വിവാദത്തില്‍ മേയറും സിപിഎമ്മും പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ്, കുരുക്ക് മുറുക്കാന്‍ ഗവർണറുടെ ഇടപെടല്‍.

എസ്എഫ്ഐ നേതാവുള്‍പ്പെട്ട പട്ടികജാതി ഫണ്ട് തട്ടിപ്പിന്റെ വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. ക്രമക്കേടിന്റെ മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കാന്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടുണ്ട്. രേഖകള്‍ ചൊവ്വാഴ്ച ബിജെപി കൗണ്‍സിലര്‍മാര്‍ ഗവര്‍ണര്‍ക്ക് നല്‍കും. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് പട്ടികജാതി വനിതകള്‍ക്കുള്ള ഫണ്ട് തട്ടിയെടുത്തെന്നായിരുന്നു കേസ്. കോര്‍പ്പറേഷനില്‍നിന്ന് പട്ടികജാതി വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പാ സബ്‌സിഡി ഗുണഭോക്താക്കള്‍ അറിയാതെ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ വാര്‍ത്ത ‘മാതൃഭൂമി’യാണ് പുറത്തുകൊണ്ടുവരുന്നത്. ഒന്നരക്കോടി രൂപയിലധികം ഇത്തരത്തില്‍ തട്ടിയെടുത്തുവെന്ന് നഗരസഭ പരാതി നല്‍കി. എന്നാല്‍, മൂന്ന് കോടി രൂപയോളം തട്ടിച്ചെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

പട്ടികജാതി വിഷയം എന്ന നിലയിലാണ് ഫണ്ട് തട്ടിപ്പ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത്. മുനിസിപ്പല്‍ ചട്ടം പ്രകാരം പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്കു പരിമിതികളുണ്ട്. എന്നാല്‍, ഭരണത്തലവന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്കു കഴിയും. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഗവര്‍ണര്‍ ഇടപെടുന്നത്. അതുകൊണ്ട് കോര്‍പ്പറേഷനിലേക്ക് ഗവര്‍ണ്ണര്‍ തലയിടേണ്ടെന്ന് സിപിഎം നേതാക്കള്‍ക്ക് പറയാനാകില്ല.

വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി രണ്ട് ദിവസം മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഗവര്‍ണറെ രാജ്ഭവനില്‍ എത്തി കണ്ട 35 ബിജെപി കൗണ്‍സിലര്‍മാര്‍ ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെട്ട കത്ത് വിവാദം, നഗരസഭയില്‍ നടന്ന പട്ടികജാതി ഫണ്ട് തട്ടിപ്പ് എന്നിവ ചൂണ്ടി കാട്ടിയായിരുന്നു നിവേദനം.

നഗരസഭയിലെ ക്രമക്കേടുകള്‍ തിരുവനന്തപുരം നഗരസഭയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും സംസ്ഥാനത്തെ നഗരസഭകളിലെല്ലാം ഇത്തരത്തില്‍ വിവിധ അഴിമതികള്‍ നടക്കുന്നുണ്ടെന്നും ബിജെപി ആരോപിക്കുന്നുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും നിവേദനത്തില്‍ പറഞ്ഞിട്ടുണ്ട്.

കോര്‍പ്പറേഷനില്‍ നടന്ന ക്രമക്കേടുകളില്‍ ഗവര്‍ണ്ണര്‍ ഇടപെടുന്നത് സിപിഎമ്മിന് അത്ര നല്ലതല്ല. അഴിമതി മുക്തമായ ഭരണമാണ് ഞാന്‍ ലക്ഷ്യമിടുന്നത്. ഭരണരംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് പ്രായമെന്നത് പക്വതയെ തീരുമാനിക്കുന്ന ഘടകമായി കണക്കാക്കുന്നില്ല. പ്രായക്കുറവിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ ചെറുപ്പത്തിലേ മേയറാകാന്‍ കഴിയാത്തവരാണ്. അവര്‍ക്ക് വാക്കുകൊണ്ടല്ല വികസന പ്രവര്‍ത്തനങ്ങളിലൂടെ മറുപടി നല്‍കുക. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ബഹുമതിയുമായി ചുമതലയേറ്റ ശേഷം ആര്യാ രാജേന്ദ്രന്‍ പറഞ്ഞ വാക്കുകളായിരുന്നു ഇത്. എന്നാല്‍ തുടക്കം മുതലേ അഴിമതി വിവാദങ്ങള്‍ ഏറ്റു വാങ്ങാനായിരുന്നു മേയറുടെ നിയോഗം.

ഇരുപത്തിയൊന്ന് വയസുകാരി ഒരു കോര്‍പ്പറേഷന്റെ അമരത്ത് എത്തുന്നത് രാജ്യമൊട്ടാകെ പ്രകീര്‍ത്തിക്കപ്പെട്ടു. യുവജനങ്ങള്‍ക്ക് ഭരണച്ചുമതല കൈമാറിയെന്ന സന്ദേശത്തിന്റെ മുഖപടത്തില്‍ സിപിഎം ആര്യയുടെ നിയമനത്തെ കൊട്ടിഘോഷിക്കുകയും ഉണ്ടായി. പക്ഷേ മേയറെ കാത്തിരുന്നത് അഴിമതിയാരോപണങ്ങളുടെ ശരമാരിയായിരുന്നു. ആറ്റുകാല്‍ പൊങ്കാലയില്‍ തുടങ്ങി ഇന്ത്യ കണ്ട ഏറ്റവും വലിയ നിയമന വിവാദങ്ങളിലേക്ക് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി എത്തി നില്‍ക്കുകയാണ് ഇപ്പോൾ.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

33 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

59 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago