national

ഗവർണർമാർ ഭരണഘടനയ്ക്കനുസരിച്ച് പ്രവർത്തിക്കണം, എങ്കില്‍ വിവാദങ്ങള്‍ കുറയും’; ജസ്റ്റിസ് നാഗരത്ന

ന്യൂഡല്‍ഹി: ഗവര്‍ണര്‍ പദവി ഗൗരവമേറിയ ഭരണഘടനാ പദവിയാണ്. ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി വി നാഗരത്‌ന. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കണം,എങ്കിൽ ഹര്‍ജികളുടെ എണ്ണം കുറയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഹൈദരാബാദിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച കോടതിയും ഭരണഘടനയും എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബി.വി നാഗരത്ന. ഗവര്‍ണര്‍മാരോട് എന്ത് ചെയ്യണമെന്നും ചെയ്യരുതെന്നും പറയുന്നത് തികച്ചും ലജ്ജാകരമാണ്. ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് അവരോട് പറയേണ്ട സമയം അതിക്രമിച്ചു.

കള്ളപ്പണം നിയമപരമായ പണമാക്കാനുള്ള നല്ല മാര്‍ഗമായിരുന്നു നോട്ട് അസാധുവാക്കലെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. അസാധുവാക്കിയതില്‍ 98 ശതമാനം പണവും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തി. പിന്നെയെങ്ങനെ കള്ളപ്പണം ഇല്ലാതാക്കല്‍ സാധ്യമാകുമെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു.

നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച തീരുമാനം ഒരു ദിവസം വൈകിട്ട് പ്രഖ്യാപിക്കുകയും തൊട്ടടുത്ത ദിവസം മുതല്‍ അത് നടപ്പാക്കുകയുമാണ് ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍മാരുമായി ബന്ധപ്പെട്ട നടപടികള്‍ കോടതികളുടെ പരിഗണനയിലേക്ക് കൊണ്ട് വരുന്നത് ഭരണഘടനയ്ക്ക് ഗുണകരമല്ലെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

5 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

26 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

26 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

43 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

51 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

52 mins ago