entertainment

ഊണിലും ഉറക്കത്തിലും ജിപി, ഭ്രാന്തമായ ആരാധന, ഒടുവില്‍ ആരാധികയെ വീട്ടില്‍ പോയി കണ്ട് താരം

മലയാളികളുടെ പ്രിയ താരമാണ് ഗോവിന്ദ് പത്മസൂര്യ. അവതാരകന്‍, നടന്‍ എന്നീ നിലകലില്‍ തന്റേതായ കഴിവ് തെളിയിച്ച താരമാണ് ജിപി. നിരവധി ആരാധകര്‍ താരത്തിനുണ്ട്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ അവതാരകനായി എത്തിയതോടെയാണ് ജിപിയെ ആരാധകര്‍ ഏറ്റെടുത്തക്. പിന്നീട് സിനിമയില്‍ തിരക്കായി. പിന്നീട് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായും എത്തി.

യുട്യൂബര്‍ കൂടിയായ ജിപി ഇപ്പോള്‍ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്നെ ഭ്രാന്തമായി ആരാധിക്കുന്ന ആരാധികയെ സര്‍പ്രൈസ് വിസിറ്റ് നടത്തിയതിന്റെ വീഡിയോയാണ് ജിപി പങ്കുവെച്ചതക്. സഫ്‌ന എന്ന വിദ്യാര്‍ത്ഥിനിയെയാണ് സമ്മാനങ്ങളുമായി എത്തി താരം സര്‍പ്രൈസ് നല്‍കിയത്.

തന്റെ പ്രിയ ആരാധികയെ കുറിച്ച് വിവരിച്ച് വീഡിയോയ്‌ക്കൊപ്പം ജിപി എഴുതിയത് ഇങ്ങനെയാണ്. ‘എന്റെ മാനേജര്‍ നൗഫല്‍ ഒരു ദിവസം എന്റെ അടുത്ത് വന്ന് സഫ്‌നയെക്കുറിച്ച് പറഞ്ഞു. അവള്‍ ഒരു കടുത്ത ആരാധികയാണെന്നും എന്നെ കാണണമെന്നത് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലെങ്കിലും എന്നെ കാണാന്‍ കഴിയുമെന്ന് അവള്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും പക്ഷേ അവളുടെ സുഹൃത്തുക്കള്‍ എപ്പോഴും അവളുടെ ഈ സ്വപ്നത്തെ കളിയാക്കി ചിരിക്കുന്നുവെന്നും പറഞ്ഞു. അവളുടെ ഒരു ഭ്രാന്തമായ സ്വപ്നമാണെന്നും ജിപിയെ ഒരിക്കലും കണ്ടുമുട്ടില്ലെന്നും പലരും അവളോട് പറഞ്ഞിരുന്നു. ഇതെല്ലാം കേട്ടപ്പോഴാണ് ഞാന്‍ അവളുടെ വീട്ടില്‍ പോയി അവളുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ തീരുമാനിച്ചത്’ ജിപി കുറിച്ചു.

ഗോവിന്ദ് പത്മസൂര്യ എങ്ങനെ ജിപിയായി എന്ന് ഒരു അഭിമുഖത്തില്‍ ജിപി തുറന്ന് പറഞ്ഞിരുന്നു. ‘എന്റെ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആയിരുന്നു. അവിടത്തെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. മലയാളികള്‍ വളരെ കുറവായിരുന്നു. ഒരു അഞ്ചാം ക്ലാസ്സുകാരന്‍ അവിടെ വെച്ച് ഒരിക്കല്‍ എന്നോട് എന്റെ പേര് ചോദിച്ചു. ഞാന്‍ ഗോവിന്ദ് പദ്മസൂര്യ എന്ന മറുപടി പറഞ്ഞു. പഞ്ചാബിയായ അവന് പക്ഷെ ഗോവിന്ദ് പദ്മസൂര്യ ഉച്ചരിക്കാന്‍ പാടായിരുന്നു. അവനാണ് പേര് ചുരുക്കി ആദ്യം അവന്റെ സൗകര്യത്തില്‍ ജിപി എന്ന് വിളിക്കുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ സുഹൃത്തുക്കള്‍ എന്നെ മുഴുവന്‍ പേരിലും വിളിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു. അതിനാല്‍ അവര്‍ അതില്‍ നിന്ന് സൂര്യ എന്ന് മാത്രം എടുത്തു. ടെലിവിഷനില്‍ വന്നപ്പോള്‍ നീണ്ട എന്റെ പേര് വിളിക്കുന്നത് അത്ര സുഖമാകില്ലന്ന് കണ്ട് വിളിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമായ ജിപി തന്നെ ഉറപ്പിച്ചു. ആ അഞ്ചാം ക്ലാസ്സുകാരന്‍ വിളിച്ച പേരാണ് ജിപി. ഇപ്പോള്‍ എന്നെ എല്ലാവരും വിളിക്കുന്നത് ജിപി എന്ന് തന്നെയാണ്.’

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

6 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

30 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

30 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago