സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് വേണ്ടത്ര ചലനം ഉണ്ടാക്കുവാന്‍ സാധിക്കുന്നില്ല. തുടരെ തുടരെ വിവാദങ്ങളാണ് ജാഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ സുപ്രധാന സ്ഥാനത്തേക്ക് എംവി ഗോവിന്ദനെ മാറ്റുകയും ജാഥയുടെ ലക്ഷ്യമായിരുന്നു. എന്നാല്‍ വിവാദങ്ങളാണ് യാത്രയ്ക്ക് കൂട്ട്. നിരന്തരം വിവാദങ്ങളില്‍ മുങ്ങിയാണ് എംവി ഗോവിന്ദന്റെ ജനകീയ പ്രതീരോധ യാത്ര മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ദിവസം ജാഥ വാര്‍ത്തയിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞ് നിന്നത് ഒരു പാവം മൈക്ക് സെറ്റ് ഓപ്പറേറ്ററെ പരസ്യമായി ഗോവിന്ദന് ചീത്ത പറഞ്ഞ സംഭവമാണ്. ഈ വീഡിയോ ഗോവിന്ദനെതിരെ വലിയ വിമര്‍ശനത്തിന് കാരണമായി. സിപിഎമ്മിന് വലിയ വമര്ശനമാണ് ഈ സംഭവം ഉണ്ടാക്കിയത്. പരമ്പരാഗതമായി സിപിഎം പരിപാടികള്‍ക്ക് മൈക്ക് നല്‍കുന്നത് സിപിഎം പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളോ അടുപ്പക്കാരോആണ്. പലപ്പോഴും പണം മേടിക്കാതെയാണ് ഇത്തരം പരിപാടികള്‍ക്ക് മൈക്ക് എത്തിക്കുന്നത്.
എന്നാല്‍ സംസ്ഥാന സെക്രട്ടറി തന്നെ ചീത്ത വിളിയുമായി എത്തിയതോടെ പാര്‍ട്ടി അനുഭാവികള്‍ക്കും അത് ബുദ്ധിമുട്ടായിരിക്കുകയാണ്. ഇതെല്ലാം യാത്രയ്ക്ക് മങ്ങലാണ് ഏല്‍പ്പിക്കുന്നത്. പ്രസംഗങ്ങളും വിവാദത്തിന്റെയും ഹാസ്യത്തിന്റെയും മേമ്പൊടികളായി മാറുകയാണ്. കെ റെയില്‍ വന്നാല്‍ പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് തിരികെയെത്താമെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രസ്താവന.
ഈ പരാമര്‍ശത്തിനു ട്രോളുകള്ക്കൊണ്ടാണ് സോഷ്യല്‍ മീഡിയ മറുപടി പറഞ്ഞത്. മൈക്ക് വിവാദത്തിനു വിശദീകരണം നല്കിയപോലെ കൂറ്റനാട് അപ്പത്തിനും ഗോവിന്ദന് വിശദീകരണം നല്‍കേണ്ടി വന്നു.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…