കൊവിഡ് പരിശോധനക്കായി സര്‍ക്കാര്‍ വാങ്ങിയ ആന്റിജന്‍ കിറ്റുകള്‍ക്ക് ഗുണ നിലവാരമില്ലെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് സംഭരിച്ചിരുന്ന മുപ്പത്തിരണ്ടായിരത്തിലേറെ കിറ്റുകള്‍ തിരിച്ചയച്ചു. കിറ്റൊന്നിന് 459 രൂപ എന്ന നിരക്കില്‍ പുനൈ ആസ്ഥാനമായ മൈ ലാബ് ഡിസ്കവറി സൊലൂഷന്‍സില്‍ നിന്ന് ഒരു ലക്ഷം ആന്റിജന്‍ കിറ്റുകളാണ് ആരോഗ്യ വകുപ്പ് വാങ്ങിയത്. ഇതില്‍ 62,858 കിറ്റുകള്‍ ഉപയോഗിച്ചു. അയ്യാരത്തിലേറെ പരിശോധനകളില്‍ ഫലം കൃത്യമല്ലെന്ന് വ്യക്തമായതായതോടെ ബാക്കിയുള്ള 32,122 കിറ്റുകള്‍ തിരിച്ചയക്കാനാണ് തീരുമാനം. 5020 കിറ്റുകളിലെ ഫലം കൃത്യമല്ലെന്ന് കണ്ടെത്തിയിരുന്നു.
ആന്റിജന്‍ കിറ്റുകള്‍ വാങ്ങിയ വകയില്‍ 4,59,20,000 രൂപയാണ് മൈ ലാബ് ഡിസ്കവറി സൊലൂഷന്‍സിന് ആരോഗ്യ വകുപ്പ് നല്‍കാനുള്ളത്. ഉപയോഗിച്ച കിറ്റുകളുടെ തുക കമ്പനിക്ക് നല്കാന് ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കി. ആദ്യ ഗഡുവായി നല്കിയ 2,29,60,000 പുറമെ 59,04,393 രൂപ കൂടി കമ്പനിക്ക് നല്‍കാനാണ് ഉത്തരവ്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ കിറ്റുകളുടെയും മടക്കി അയച്ച കിറ്റുകളുടെയും തുക നല്‍കില്ലെന്നാണ് തീരുമാനം.
അതേസമയം, മറ്റ് കമ്പനികളുടെ കിറ്റുകള്‍ സ്റ്റോക്കുള്ളതിനാല്‍ പരിശോധന മുടങ്ങുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വിവിധ കമ്പനികളുടെ പത്ത് ലക്ഷം രൂപയുടെ ആര്‍ടിപിസിആര്‍ പരിശോധനാ കിറ്റുകള്‍ കൂടി വാങ്ങാനൊരുങ്ങുകയാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന്.
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…