Categories: kerala

ജമ്മു കശ്മീരിലെ നർവാൽ ഇരട്ട സ്ഫോടനക്കേസിൽ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

ശ്രീനഗർ. ജമ്മു കശ്മീരിലെ നർവാൽ ഇരട്ട സ്ഫോടനക്കേസിൽ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ലഷ്കറെ തയിബ ഭീകരനായ ആരിഫ് അഹമ്മദാണ് പിടിയിലായത്. ഇയാളിൽനിന്ന് പെർഫ്യൂം ബോംബ് കണ്ടെടുത്തതായി ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു. ആരിഫ് ജമ്മുവിലെ റിയസി ജില്ലയിൽ നിന്നുള്ളയാളാണെന്നും ഡിജിപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് ആദ്യമായാണ് പെർഫ്യൂം ബോട്ടിലിൽ നിറച്ച സ്ഫോടക വസ്തു കണ്ടെത്തുന്നത്. പെർഫ്യൂം പുറത്തേക്കു വരാനുള്ള ഭാഗത്ത് വിരലമർത്തിയാൽ പൊട്ടിത്തെറിക്കുന്ന വിധത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഡ്രോൺ വഴിയാണ് ആരിഫിന് പെർഫ്യൂം ബോംബ് ലഭിച്ചതെന്നാണ് കരുതുന്നത്. നിലവിൽ പാക്കിസ്ഥാനിലുള്ള റിയസി സ്വദേശി ക്വാസിം, റിയസി സ്വദേശിയായ ഖമർദിൻ എന്നിവരുടെ നിർദേശാനുസരണം ആണ് ആരിഫ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

ഖമർദിൻ ആരിഫിന്റെ ബന്ധുവാണ്. നർവാലിൽ കഴിഞ്ഞ മാസം 21നുണ്ടായ സ്ഫോടനങ്ങളിൽ 9 പേർക്ക് പരുക്കേറ്റിരുന്നു. ഇതിനു പുറമേ കഴിഞ്ഞ വർഷം ജമ്മുവിലെ ശാസ്ത്രിനഗറിലുണ്ടായ സ്ഫോടനത്തിലും വൈഷ്ണോദേവി തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിലുണ്ടായ സ്ഫോടനത്തിലും പങ്കുണ്ടെന്ന് ആരിഫ് സമ്മതിച്ചതായി ഡിജിപി അറിയിച്ചു. സ്ഫോടനം നടന്ന് 11 ദിവസങ്ങൾക്കുശേഷമാണ് ഒരു ഭീകരനെ പിടികൂടുന്നത്.

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

24 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

43 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

1 hour ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago