entertainment

നിവിന്റെ ഡയറ്റ് അങ്ങനെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗ്രേസ് ആന്റണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. നിവിന്റെ നായികയായി പുറത്തെത്തിയ കനകം കാമിനി കലഹത്തിലെ നടിയുടെ പ്രകടനത്തെയും നിരവധി പേര്‍ പ്രകീര്‍ത്തിച്ചു. ഇപ്പോള്‍ നവിനൊപ്പമുള്ള അനുഭവത്തെ കുറിച്ച് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

നിവിന്‍ ചേട്ടനൊപ്പം ഞാന്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു നില്‍ക്കുമ്പോള്‍ ആണ് കനകം കാമിനി കലഹം എന്ന ചിത്രം വരുന്നത്. ഭാഗ്യം എന്നൊക്കെ പറയുന്നത് അതാണ്. നിവിന്‍ ചേട്ടനുമായി പെട്ടന്ന് അടുക്കാനും സാധിച്ചു. അദ്ദേഹം പൊളിയാണ്. എന്ത് കാര്യവും സാധിച്ചു തരും. പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യം. പറഞ്ഞാല്‍ മാത്രം മതി, അത് സെറ്റില്‍ എത്തും. ഭയങ്കര ചില്‍ ആണ്, കൂള്‍ ആണ് നിവിന്‍ പോളി.

എന്തേലും കഴിച്ചാലോ എന്ന് ചോദിക്കുമ്പോഴേക്കും സാധനം എത്തും. മിക്കപ്പോഴും ബിരിയാണിയാണ്. പിന്നെ ബര്‍ഗര്‍ പോലുള്ള സ്നാക്സും ഉണ്ടാവും. എനിക്ക് കുഴിമന്തിയാണ് ഇഷ്ടം എന്ന് അറിഞ്ഞപ്പോള്‍ അതും സെറ്റില്‍ എത്തിച്ചു തന്നു. നിവിന്‍ ചേട്ടന്‍ ഡയറ്റിലായിരിയ്ക്കും എന്നതാണ് ഏറെ രസകരമായ കാര്യം. ഡയറ്റില്‍ ആയതുകൊണ്ട് കണ്‍ട്രോള്‍ എന്നൊരു ഒരു പ്രശ്നമേ നിവിന്‍ ചേട്ടന് ഇല്ല എന്ന് ഗ്രേസ് ആന്റണി വെളിപ്പെടുത്തി. നന്നായി ഭക്ഷണം കഴിക്കും.

ഡയറ്റ് എന്ന സംഭവം തനിയ്ക്കും ഇഷ്ടമല്ല. ഞാന്‍ ഭയങ്കര ഭക്ഷണപ്രിയ അല്ല. പക്ഷെ വിശക്കുമ്പോള്‍ കഴിക്കാന്‍ കഴിയണം. ഇഷ്ടമുള്ള ഭക്ഷണം വയറ് നിറച്ച് കഴിക്കുന്നതാണ് എന്റെ സന്തോഷം. ഭക്ഷണം കഴിക്കാന്‍ വേണ്ടിയല്ലേ നമ്മള്‍ കാശുണ്ടാക്കുന്നത്. ഡയറ്റ് രണ്ടാഴ്ചയൊക്കെ നോക്കും പിന്നെ കണ്‍ട്രോള്‍ പോകും. നടിയായത് കൊണ്ട് കഷ്ടപ്പെട്ട് രണ്ടാഴ്ച ഡയറ്റ് ചെയ്താലും കുഴിമന്തി കഴിയുമ്പോഴേക്കും കണ്‍ട്രോള്‍ പോവും.

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

17 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

31 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

40 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

60 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

1 hour ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago