കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വീണ്ടും എത്തി ഗ്രേസ് ആന്റണി. പുതിയ ചിത്രം ‘പടച്ചോനെ ങ്ങള് കാത്തോളി’യുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം മാളില്‍ എത്തിയത്. കഴിഞ്ഞ തവണ വന്നുപോയപ്പോള്‍ വീണ്ടും ഇവിടേക്ക് വരുമെന്ന് വിചാരിച്ചില്ല എന്നാണ് ഗ്രേസ് പറഞ്ഞത്. ഏതോ ഒരു വൃത്തികെട്ടവന് ചെയ്ത തെമ്മാടിത്തരത്തിന് താന്‍ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്നേഹം കണ്ടില്ലെന്ന് വയ്ക്കുന്നതെന്നും ഗ്രേസ് ചോദിച്ചു.
കഴിഞ്ഞ തവണ ഇവിടെ വന്നിട്ട് പോയപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല ഒരു വരവ് കൂടി വരേണ്ടി വരുമെന്ന്. പക്ഷേ ഒരുപാട് സന്തോഷമുണ്ട് ഞങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ പടച്ചോന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഇവിടെ വന്നതിന്. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പടച്ചോന് ങ്ങള് കാത്തോളണെ എന്നു പറഞ്ഞാണ് പോന്നത്. നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ അപ്രതീക്ഷതമായി നല്ല കാര്യങ്ങളും മോശം കാര്യങ്ങളും സംഭവിക്കാറുണ്ട്. പിന്നെ ഞാന്‍ ഓര്‍ത്തു, ഏതോ ഒരു വൃത്തികെട്ടവന് ചെയ്ത തെമ്മാടിത്തരത്തിന് ഞാന്‍ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്നേഹം കണ്ടില്ലെന്ന് വയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് വീണ്ടും കോഴിക്കോട് വരാനുള്ള അവസരം കിട്ടിയപ്പോള്‍ വേണ്ടെന്നു വയ്ക്കാതിരുന്നത്.
കോഴിക്കോട് ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ട്. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമാണ്. വഴിയിലൂടെ പോയാല്‍ പോലും വിളിച്ച് ഭക്ഷണം കഴിക്കാന്‍ പറയുന്ന സ്ഥലമാണ്. ആ പ്രശ്നങ്ങള്‍ ഉണ്ടായതിനു ശേഷം കോഴിക്കോടുകാര്‍ക്ക് എന്നോടുള്ള സ്നേഹം കൂടിയിട്ടേ ഒളളൂ ഒരുപാട് സ്നേഹവും പിന്തുണയുമാണ് ഇവിടെനിന്ന് ലഭിച്ചത്.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…