topnews

റോഡ് അപകട നിരക്ക് കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് ‘അപകടം’

തിരുവനന്തപുരം∙ സ്വന്തം അധികാര പരിധിയിൽ റോഡ് അപകട നിരക്ക് നാലിലൊന്നായെങ്കിലും കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ‘അപകടം’. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സർവീസ് രേഖകളിൽ ഇതു ‘ഡി ഗ്രേഡ്’ ആയി രേഖപ്പെടുത്തും. സ്ഥാനക്കയറ്റത്തെയും അതു ബാധിക്കും.

വകുപ്പിലെ എല്ലാ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കും റോഡ് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇതു ബാധകമായിരിക്കുമെന്നും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെ ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്തെ എല്ലാ റോഡുകളും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കും റോ‍ഡ് സുരക്ഷാ ഉദ്യോഗസ്ഥർക്കും ബ്ലാക്ക് സ്പോട്ട് അടിസ്ഥാനമാക്കി വീതിച്ചു നൽകിയിട്ടുണ്ട്. ആ അധികാര പരിധിയിലെ സ്ഥലത്തുള്ള അപകടമരണ നിരക്കാണു കുറച്ചു കൊണ്ടുവരേണ്ടത്.

25% എങ്കിലും കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ കോൺഫിഡൻഷ്യൻ റെക്കോർഡുകളിൽ അഡ്വേഴ്സ് എൻട്രി ഡി ഗ്രേഡ് ചെയ്തു രേഖപ്പെടുത്തണമെന്നാണു കർശന നിർദേശം. എഎംവിഐ, എംവിഐ, ജോയിന്റ് ആർടിഒ, ആർടിഒ തുടങ്ങി എല്ലാ ഫീൽഡ് ഉദ്യോഗസ്ഥർക്കും ഇത് ബാധകമാണ്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

19 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

20 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

41 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago