entertainment

‘സങ്കടം വരുന്നുണ്ട്, ഈ വേഷം ചെയ്യണ്ട’ വല്യമ്മ പറഞ്ഞിരുന്നു, രേവതിയുടെ വെളിപ്പെടുത്തൽ

വിധവയുടെ വേഷത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കു വെച്ച് നടിയും സംവിധായകയുമായ രേവതി. സുഹാസിനി അവതാരകയായി എത്തുന്ന ഷോയിൽ ആണ് രേവതി ഇക്കാര്യം പറഞ്ഞത്. ‘വൈദേഹി കാത്തിരുന്താള്‍’ എന്ന ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മയാണ് രേവതി പറഞ്ഞിട്ടുള്ളത്. വിധവയുടെ വേഷം ഇട്ടപ്പോൾ വല്യമ്മ ഞെട്ടിപ്പോയി എന്നാണ് രേവതി പറഞ്ഞിരിക്കുന്നത്.

‘അമ്മയുടെ ചേച്ചി, വല്യമ്മയാണ് എനിക്കൊപ്പം ലൊക്കേഷനില്‍ അപ്പോൾ വന്നിരുന്നത്. ഹൊഗനേക്കലില്‍ ചിത്രീകരിച്ച ‘വൈദേഹി കാത്തിരുന്താള്‍’ എന്ന സിനിമയില്‍ എനിക്ക് ഒരു വിധവയുടെ വേഷമായിരുന്നു. ആദ്യ ദിവസം ഷൂട്ടിംഗിന് കോസ്റ്റ്യൂം ഇട്ടു വന്ന എന്നെ കണ്ടു വല്യമ്മ ഞെട്ടിപ്പോയി. ഈ കഥാപാത്രമാണോ നീ ചെയ്യുന്നത് എന്നായിരുന്നു അവർ ചോദിച്ചത്.’ – രേവതി പറഞ്ഞു.

‘അതെ എന്ന് ഞാന്‍ മറുപടിപറഞ്ഞു. അപ്പോൾ, അയ്യോ ഏതു വേണ്ട, എനിക്ക് സങ്കടം വരുന്നു എന്നായി വല്യമ്മ. എന്നിട്ടു എന്നെ ഉഴിഞ്ഞൊക്കെ ഇട്ടു. ഞാന്‍ പറഞ്ഞു വല്യമ്മേ ഇത് ഒരു കഥാപാത്രം മാത്രമല്ലേ, ഇങ്ങനെ ഇമോഷണല്‍ ആവേണ്ട കാര്യമുണ്ടോ എന്നൊക്കെ ചോദിച്ചു സമാധാനിപ്പിക്കുകയായിരുന്നു. – രേവതി പറഞ്ഞു.

സുഹാസിനി ‘മരുമകളെ വാഴ്ക’ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് പറഞ്ഞപ്പോഴായിരുന്നു. രേവതി തന്റെ അനുഭവവും പങ്കുവെക്കുന്നത്. ‘ആദ്യം ഫസ്റ്റ് നൈറ്റ്, നാളെ റേപ്പ് സീന്‍’ എന്ന് പറയുന്നത് കേട്ട് തന്റെ ചേച്ചി ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോയി എന്ന് സുഹാസിനി പറയുകയുണ്ടായി. ഇതിന് പിറകെയാണ് രേവതി തന്റെ അനുഭവം പങ്കുവച്ചത്. അതേസമയം, ‘സലാം വെങ്കി’ എന്ന സിനിമ സംവിധാനം ചെയ്ത ശേഷം അഭിനയത്തില്‍ സജീവമാവുകയാണ് രേവതി. സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’യില്‍ രേവതി വേഷമിടുന്നുണ്ട്.

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

9 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

37 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago