Categories: crimenational

പേരക്കുട്ടിക്ക് മുന്‍പില്‍ സ്വയംഭോഗം ; യുവാവിനെ മുത്തശ്ശി വെടിവച്ച് കൊന്നു

ഹൂസ്റ്റണ്‍: വീട്ടുപടിക്കല്‍ സ്വയംഭോഗം ചെയ്ത യുവാവിനെ അറുപത്തെട്ടുകാരി വെടിവച്ച് വീഴ്ത്തി. ടെക്സാസിലാണ് സംഭവം. ജീന്‍ എന്ന അറുപത്തെട്ടുകാരിയാണ് വെടിവച്ചത്. ഇന്നലെ വൈകുന്നേരം സൈക്കിളില്‍ എത്തിയ യുവാവ് വീടിന്റെ പടിക്കല്‍ നിന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു. യുവാവിനോട് സ്ഥലം കാലിയാക്കാന്‍ ആവശ്യപ്പെട്ടിട്ട് അനുസരിക്കാതെ വന്നതോടെ തന്റെ പക്കല്‍ തോക്ക് ഉള്ള വിവരം മുന്നറിയിപ്പായി നല്‍കി. ഇത് പരിഗണിക്കാതെ സ്വയംഭോഗം ചെയ്യുന്നത് യുവാവ് തുടര്‍ന്നതില്‍ പ്രകോപിതയായാണ് അറുപത്തെട്ടുകാരി വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

വീടിന് മുന്നിലെ ലോണില്‍ ഇരിക്കുകയായിരുന്നു ജീനും പതിനാലുകാരിയായ പേരക്കുട്ടിയും. റോഡില്‍ സൈക്കിള്‍ നിര്‍ത്തിയ യുവാവ് വീടിന് നേര്‍ക്ക് നടന്നു വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പേരക്കുട്ടിയുമൊന്നിച്ച് വീടിന് അകത്തേക്ക് കയറി. യുവാവ് ഡോറിന് മുന്നില്‍ എത്തി സ്വയംഭോഗം ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു. വീടിന്റെ മുന്നില്‍ നിന്ന് മാറിപ്പോകാന്‍ പറഞ്ഞതോടെ യുവാവ് പാന്റ്സ് മുഴുവന്‍ അഴിച്ച് മാറ്റി സ്വയംഭോഗം ചെയ്യുകയായിരുന്നെന്ന് ജീന്‍ പിന്നീട് പൊലീസിന് മൊഴി നല്‍കി.

ഡോറിന് മുന്നിലുള്ള വലകൊണ്ട് നിര്‍മിത വാതിലിന് പിന്നില്‍ നിന്നാണ് ജീന്‍ വെടിയുതിര്‍ത്തത്. യുവാവിന്റെ തോളിന് അടുത്തായി നെഞ്ചിലാണ് വെടിയേറ്റത്. രക്ഷപെടാന്‍ ശ്രമിച്ച യുവാവ് റോഡില്‍ സൈക്കിള്‍ വച്ച ഭാഗത്തേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടെ ജീനിന്റെ വീടിന് മുന്നില്‍ മരിച്ച് വീഴുകയായിരുന്നു.

എന്നാല്‍ വെടിയുതിര്‍ക്കുമ്പോള്‍ കൊല്ലണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും ഭയപ്പെടത്തണം എന്ന ഉദ്ദേശം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ജീന്‍ വ്യക്തമാക്കി. ജീന്‍ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. മരിച്ച യുവാവ് ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റോഡിലൂടെ നഗ്നനായി ഓടിയതിന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് താക്കീത് നല്‍കി വിട്ടയച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Karma News Network

Recent Posts

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

5 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago