Premium

ഗാസയിൽ ഭീകര കരയുദ്ധം, കരയുദ്ധത്തിൽ വൻ ജൂത മുന്നേറ്റം, ഹമാസ് തീരുന്നു

പലസ്തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ മിസൈൽ ആക്രമണം. യുദ്ധത്തിന്റെ തീവ്ര മുഖം. 50 പലസ്തീനികൾ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അനേകം പേർക്ക് പരികേറ്റു. ഇസ്രായേൽ നടത്തിയത് യുദ്ധ കുറ്റകൃത്യം എന്ന് പലസ്തീൻ. എന്നാൽ അഭയാർഥി ക്യാമ്പിൽ നിന്നും ഇസ്രായേൽ ലക്ഷ്യമാക്കി മിസൈലുകൾ വന്നു എന്നും അഭയാർഥി ക്യാമ്പ് മറയാക്കി ഹമാസ് ഭീകരർ ഉണ്ടായിരുന്നു എന്നും ഇസ്രായേൽ.

അഭയാർഥി ക്യാമ്പും ആശുപത്രികളും സ്കൂളുകളും ഭീകര വിരുദ്ധ താവളം ആക്കിയാൽ ഇസ്രായേൽ അവിടെ ലക്ഷ്യം വയ്ച്ച് ആക്രമിക്കും എന്നും സിവിലിയന്മാർ ഭീകരന്മാരേ തള്ളി പറയുകയേ നിവർത്തിയുള്ളു എന്നും ഇസ്രായേൽ സൈന്യം പറയുന്നു. അഭയാർഥികളേയും ജനങ്ങളേയും പരിചകളാക്കി ഹമാസ് ഉപയോഗിക്കുന്നതിൽ ഇസ്രായേലിനു ഒന്നും ചെയ്യാൻ ആകുകയില്ലെന്നും ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാൻ ആണ്‌ ഈ യുദ്ധം എന്നും ഇസ്രായേൽ പറയുന്നു.

പോരാട്ടം നിർത്തണമെന്ന ആഹ്വാനത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിക്കളഞ്ഞു. വെടി നിർത്തി ഹമാസിനോട് ദയ കാണിക്കാനുള്ള വിശാലതയും മനസാക്ഷിയും ഇസ്രായേലിനു ഇല്ലെന്നും നെതനാഹ്യു തുറന്നടിച്ചു. ആരാണ്‌ യുദ്ധം തുടങ്ങിയത്. അവരാണ്‌ യുദ്ധത്തിന്റെ കാരണക്കാർ. ഇനി ഒരു യുദ്ധം ഉണ്ടാകാതിരിക്കാൻ ഇത് അവസാനത്തേ യുദ്ധം ആയിരിക്കും എന്നും നെതന്യാഹു പറഞ്ഞു.

ഇതിനിടെ ഗാസയിൽ ഹമാസ് ഭീകരന്മാരേ അവരുടെ തുരങ്കത്തിനുള്ളിൽ കയറി ഇസ്രായേൽ സൈന്യം തകർത്തു. വൻ കമാന്റോ ഓപ്പറേഷനിലൂടെ തുരങ്ക ശൃംഖലയ്ക്കുള്ളിൽ ഹമാസ് തോക്കുധാരികളെ ആക്രമിച്ചതായി ഇസ്രായേൽ ചൊവ്വാഴ്ച പറഞ്ഞു. തുരങ്കങ്ങലും ഭൂഗർഭ അറകളും ബങ്കറുകലും എല്ലാം ഇസ്രായേൽ സൈന്യം തകർത്ത് തരിപ്പണം ആക്കുകയാണ്‌.ഹമാസ് പ്രസ്ഥാനത്തെ തുടച്ചുനീക്കുന്നതിനായി ഗാസയ്ക്കുള്ളിൽ കര പ്രവർത്തനങ്ങൾ വിപുലീകരിക്കുമ്പോൾ തുരങ്കങ്ങൾ ഇസ്രായേലിന്റെ പ്രധാന ലക്ഷ്യമാണ്. “കഴിഞ്ഞ ദിവസം, സംയുക്ത ഐഡിഎഫ് യുദ്ധ സേന ഏകദേശം 300 തുരങ്കങ്ങളാണ്‌ തകർത്തത്.ടാങ്ക് വിരുദ്ധ മിസൈൽ, റോക്കറ്റ് ലോഞ്ച് പോസ്റ്റുകൾ ഷാഫ്റ്റുകൾക്ക് താഴെയുള്ളതും ഹമാസ് തീവ്രവാദ സംഘടനയുടെ ഭൂഗർഭ തുരങ്കങ്ങൾക്കുള്ളിലെ സൈനിക സംയുക്തങ്ങളും ഉൾപ്പെടെ,“ ഇസ്രായേൽ പ്രതിരോധ സേന തകർത്തു.

ഈ യുദ്ധം പലസ്തീനുമേൽ ഹമാസ് അടിച്ചേല്പ്പിച്ചതും ക്ഷണിച്ചും ചോദിച്ചും വാങ്ങിയതാണ്‌. ഒരു കാരണവും പ്രകോപനവും ഇല്ലാതെയായിരുന്നു ഒക്ടോബർ 7നു 1400 ഇസ്രായേലികളേ അവരുടെ രാജ്യത്ത് കയറി കൊലപ്പെടുത്തി 220 പേരേ തട്ടികൊണ്ടും പോയത്. തുടർന്ന് ഇസ്രായേൽ ഗാസ നശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തിയ ഗ്രൗണ്ട് ഓപ്പറേഷനിൽ നിരവധി ഹമാസ് പ്രവർത്തകരെ കൊല്ലുകയും അവരുടെ ഭൂഗർഭ തുരങ്കങ്ങളെ ലക്ഷ്യം വയ്ക്കുകയും ചെയ്തതായി ആഗോള റിപോർട്ടുകളും പുറത്ത് വന്നു. ഇസ്രായേൽ സൈന്യം പിടികൂടിയ ഹമാസ് ഭീകരന്മാരേ ഇസ്രായേൽ ജയിലിലേക്ക് കൊണ്ടു വന്നു. ഹമാസ് ഭീകരന്മാരേ ഇസ്രായേൽ സൈന്യം അതിക്രൂരമായി കൈകാര്യം ചെന്നുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. കേരളത്തിലും ഇത് വാടസ്പ്പിൽ പരന്നു കഴിഞ്ഞു. ക്രൂരമായ വിധം ആണ്‌ പിടികൂടിയ ഹമാസ് ഭീകരന്മാരോട് ചെയ്യുന്നത്. ഹമാസുകാരേ ജീവനോട് തന്നെ പിടിച്ച് ഒക്ടോബർ 7നു പക വീട്ടുകയാണ്‌ ഇപ്പോൾ ജൂത സൈന്യം.

ഗസ്സയിൽ ഏറ്റുമുട്ടൽ രൂക്ഷം ആകുകയാണ്‌ . കരയുദ്ധത്തിൽ ഹമാസ് ഇടറുകയാണ്‌. ഹമാസ് കമാൻഡർ ഉൾപ്പെടെ നിരവധി പേരെ വധിച്ചതായാണ് ഇസ്രായേൽ പറയുന്നത്. മൂന്ന് ഇസ്രായേലി ടാങ്കുകൾ തകർത്തതായി ഹമാസും അവകാശപ്പെട്ടു.ഹമാസുകാരുടെ താവളങ്ങൾ വളഞ്ഞ് ഇവരെ ജീവനോട് തന്നെ പിടികൂടുകയാണ്‌. ഇത്തരത്തിൽ രക്ഷപെട്ട് ഓടുന്ന ഹമാസ് ഭീകരന്മാർ ആശുപത്രി, സ്കൂളുകൾ, അഭയാർഥി ക്യാമ്പുകൾ ഇവിടങ്ങ​‍ീൽ ജീവൻ രക്ഷിക്കാൻ ഒളിച്ചിരിക്കുകയാണ്‌. കരയാക്രമണത്തോടൊപ്പം ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രണവും ശക്തമാണ്. ഓരോ ദിവസവും ഗസ്സയിൽ 420 കുട്ടികൾ കുട്ടികൾ കൊല്ലപ്പെടുന്നുവെന്ന യുനിസെഫ് അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ നൂറുക്കണക്കിന് പേരാണ് കുടുങ്ങിക്കിടക്കുന്നത്.

ഇവരെ പുറത്തെടുക്കാൻ മണ്ണുമാന്തി യന്ത്രമോ ഇന്ധനമോയില്ല. ഭക്ഷണത്തിനും വെള്ളത്തിനുമടക്കം കടുത്ത ക്ഷാമം തുടരുകയാണ്. കടൽവെള്ളം കുടിച്ചാണ് പലരും ജീവൻ നിലനിർത്തുന്നത്. വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ഇന്നും ആവർത്തിച്ചു. ഇപ്പോൾ വെടിനിർത്തുന്നത് ഹമാസിന് കീഴടങ്ങുന്നതിന് തുല്ല്യമാണെന്നാണ് നെതന്യാഹുവിന്റെ പ്രസ്താവന. അതേസമയം, വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്രായേൽ ഹമാസ് എന്ന് പറഞ്ഞ് 1680 പേരേയാണ്‌ പിടിച്ച് കൊണ്ട് പോയത്. 200ഓളം ബന്ദികൾ ഹമാസിന്റെ കൈവശം ഉള്ളപ്പോൾ നിലവിൽ ആയിര കണക്കിനു ഹമാസികൾ ഇസ്രായേലിന്റെ കൈവശം ആയി കഴിഞ്ഞു.

Karma News Network

Recent Posts

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

14 mins ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

38 mins ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

1 hour ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

2 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

2 hours ago

സെറ്റിലെ ബലാൽസംഗം, പ്രതിയെ രക്ഷിച്ചത് സി.പി.എം നേതാവ്, തന്നെ മോശക്കാരിയാക്കി, യുവതി വെളിപ്പെടുത്തുന്നു

ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…

2 hours ago