entertainment

സ്ത്രീധനം കൊടുക്കില്ലെന്ന് മാതാപിതാക്കളും… വാങ്ങുന്നോന്റെ, ഒപ്പം പോവില്ലെന്ന് കുട്ട്യോളും തീരുമാനിക്കണം, ശ്രദ്ധേയമായി ഗിന്നസ് പക്രുവിന്റെ കുറിപ്പ്

ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം കേരളക്കര ഒന്നാകെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ എല്ലാം പ്രതിഷേധമറിയിച്ച് രംഗത്ത് എത്തി. സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയാണ് സംഭവം. ഇപ്പോള്‍ നടന്‍ ഗിന്നസസ് പക്രു നടത്തിയ പ്രതികരണവും ഏറെ ശ്രദ്ധേയമാവുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സ്ത്രീധനം കൊടുക്കില്ലെന്ന് മാതാപിതാക്കളും, സ്ത്രീധനം വാങ്ങുന്നവന്റെയൊപ്പം പോകില്ലെന്ന് കുട്ടികളും തീരുമാനിക്കണമെന്നും, സ്ത്രീധനം വാങ്ങുന്നവരെ സമൂഹം കുറ്റപ്പെടുത്തുകയും ഒപ്പം ശക്തമായ നിയമവും പഴുതുകളില്ലാത്ത നടപടിയും വേണം എന്ന് താരം കുറിച്ചു.

ഗിന്നസ് പക്രു പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം, കൊടുക്കില്ലെന്ന് മാതാപിതാക്കളും… വാങ്ങുന്നോന്റെ, ഒപ്പം പോവില്ലെന്ന് കുട്ട്യോളും… വാങ്ങില്ലെന്ന് ചെക്കനും… അറിഞ്ഞാല്‍ അയ്യേ!! നാണക്കേടെന്നു സമൂഹവും… ഒപ്പം ശക്തമായ നിയമവും… പഴുതുകളില്ലാത്ത നടപടിയും വേണം….. ‘സ്ത്രീ ‘തന്നെ…. ധനം.. ആദരാഞ്ജലികള്‍ മോളെ….

2020 മാര്‍ച്ചില്‍ ആയിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉയോഗസ്ഥനായിരുന്ന കിരണുമായി വിസ്മയയുടെ വിവാഹം നടന്നത്. 100 പവന്‍ സ്വര്‍ണവും ഒരേക്കറില്‍ അധികം ഭൂമിയും പത്ത് ലക്ഷം രൂപ വില വരുന്ന കാറും സ്ത്രീധനമായി നല്‍കിയായിരുന്നു വിവാഹം നടന്നത്. എന്നാല്‍ കാറിന് പത്ത് ലക്ഷം രൂപ വിലമതിപ്പില്ലെന്ന് പറഞ്ഞ് കിരണ്‍ വിസ്മയയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നു എന്നാണ് വിവരം. വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസവും മര്‍ദനം നടന്നിരുന്നു എന്നാണ് വിവരം.

Karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

4 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

19 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

46 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

58 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago