entertainment

എന്നെ ക്യാച്ച്‌ ചെയ്ത ശേഷം ഞങ്ങൾ താഴേക്ക് വീണു. ദിലീപേട്ടന് നടുവിന് ഉളുക്കും സംഭവിച്ചു- പക്രു

പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു.അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്.

വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്.2009 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. ദീപ്ത കീർത്തി എന്നാണ് മകൾക്ക് പേരിട്ടത്.

ഇപ്പോളിതാ ദിലീപിനൊപ്പം പ്രവർത്തിച്ച അനുഭവം തുറന്നുപറയുകയാണ് താരം, വാകകുകൾ, ജോക്കർ സെറ്റിൽ ദിലീപേട്ടനോട് ആണ് എനിക്ക് എറ്റവും കൂടുതൽ അടുപ്പം ഉണ്ടായിരുന്നത് . എന്ത് ചെയ്യാൻ കഴിയുമോ അത് നമ്മളോട് ചോദിച്ച്‌. ഒരു അനുജനെ പോലെ സ്‌നേഹം തന്ന് ദിലീപേട്ടൻ കൂടെനിന്നു. എനിക്ക് അവിടെ എറ്റവും കൂടുതൽ അടുപ്പമുളളത് ദിലീപേട്ടനോട് ആണ്. കാരണം ദിലീപേട്ടനാണ് എന്നെ അവിടെ എറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്.

ജോക്കറില് എറ്റവും എന്നെ സംബന്ധിച്ചിടത്തോളം എടുത്തുപറയേണ്ട കാര്യം ഞാൻ ഒരു തെങ്ങിന്‌റെ മുകളിൽ നിന്ന് തേങ്ങ മോഷ്ടിച്ചിട്ട് ബിന്ദു പണിക്കർ ചേച്ചി ഏണി താഴെയിട്ട് തെങ്ങിൽ ഞാൻ തൂങ്ങിക്കിടക്കുന്ന ഒരു സീനുണ്ട്. അതൊരു വെല്ലുവിളിയായിരുന്നു. ഒന്നാമത് നല്ല പൊക്കമുളള തെങ്ങ്. അതില് ക്രെയിന് കൊണ്ടുവന്ന് എന്നെ ചേർത്തുനിർത്തി കെട്ടിയിരിക്കുകയാണ്. എന്നിട്ട് ക്രെയിൻ മാറ്റും. ഞാൻ താഴോട്ട് നോക്കുമ്പോ പത്ത് നില കെട്ടിടത്തിന്‌റെ മുകളിൽ നിന്ന് താഴേക്ക് നോക്കുവാണ്,. ദിലീപേട്ടൻ താഴെ നിന്ന് പറഞ്ഞു കുഴപ്പമില്ല. ഞാനുണ്ട് എന്ന്. ക്യാമറ ദൂരെ വെച്ചാണ് ഷോട്ട് എടുക്കുന്നത്. എല്ലാവരുടെയും മുഖത്ത് ചെറിയ ഭയവും ടെൻഷനുമൊക്കെയുണ്ട്. ഞാൻ എങ്ങനെ ചെയ്യുമെന്ന് നോക്കുകയാണ്. അപ്പോ അകലെനിന്ന് അസോസിയേറ്റ് ഡയറക്ടർ ബ്ലെസി സാർ ഡയലോഗ് വിളിച്ചുപറയുന്നു. ഞാൻ തൂങ്ങിക്കിടന്ന് കൊണ്ട് പറയുന്നു. ആ ഷോട്ട് കഴിയുന്നു. കൈയ്യടി ലഭിച്ചു, എല്ലാവരും കൊളളാം എന്ന് പറഞ്ഞു.

അതിന് ശേഷം ഈ ക്രെയിൻ കുറച്ചൊന്ന് പകുതിയ്ക്ക് കൊണ്ട് വെച്ചിട്ട് ആ ക്രെയിനിൽ നിന്ന് തേങ്ങാക്കുലയുടെ ഡമ്മി വെച്ചിട്ട് ഞാൻ താഴേക്ക് ചാടണം. അത് ചാടി വരുമ്പോ ദിലീപേട്ടൻ പിടിക്കും. അങ്ങനെയാണ് സീൻ കഴിയുന്നത്. അപ്പോ അതിന് വേണ്ടി ഞാൻ കയറിനിൽക്കുവാണ്. നല്ല പൊക്കം ഫീൽ ചെയ്യുന്നുണ്ട്. കാരണം പതിനഞ്ച് ഇരുപത് അടി പൊക്കത്തിലാണ് നിൽക്കുന്നത്. അവിടെ നിന്ന് വേണം ദിലീപേട്ടന്‌റെ അടുത്തേക്ക് ചാടാൻ. നല്ല ടെൻഷനുണ്ടായിരുന്നു. അന്ന് പിന്നെ ചത്താ ചാവട്ടെ എന്നൊക്കെ വിചാരിച്ച്‌ എന്ത് റിസ്‌ക്കും എടുക്കും. ആക്ഷൻ പറഞ്ഞ് എടുത്തൊരു ചാട്ടമായിരുന്നു. എന്നാൽ ഈ കുലയും കാര്യങ്ങളുമൊക്കെ വന്നിട്ട് ദിലീപേട്ടന് പിടിക്കാൻ കഴിഞ്ഞില്ല.

എന്നെ ക്യാച്ച്‌ ചെയ്ത ശേഷം ഞങ്ങൾ രണ്ട് പേരും കൂടി മറഞ്ഞ് താഴേക്ക് വീണു. വീണതിന് ശേഷം തേങ്ങയെല്ലാം ചിതറിപോവുന്നു. വീണ ശേഷം ദിലീപേട്ടന് നടുവിന് ഒരു ഉളുക്ക് വന്നു. ‘തേങ്ങാക്കുല’ എന്ന് ദേഷ്യത്തോടെ പറയുന്നുണ്ട്. അത് ശരിക്കും എന്നെ പിടിച്ച്‌ നടുവുളുക്കിയതാണ്. അത്യാവശ്യം നമുക്ക് ഒരു ഭാരമുണ്ട്. അപ്പോ മുകളിൽ നിന്ന് വീഴുമ്പോ ഭാരം കൂടും. അപ്പോ അങ്ങനെ ആ സീനും വിജയകരമായിട്ട് ഞങ്ങൾ അവസാനിപ്പിച്ചു. അത് പിന്നെ കൊളളാമെന്ന് എല്ലാവരും പറഞ്ഞു.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

2 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

3 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

5 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago