entertainment

ജനിച്ചു 15 ദിവസം കഴിഞ്ഞപ്പോള്‍ ആദ്യ മകള്‍ മരിച്ചു, ഭിക്ഷക്കാരനെ പോലെ ഐസിയുവിന് മുമ്പില്‍, അറിയാക്കഥ പറഞ്ഞ് ഗിന്നസ് പക്രു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു എന്ന അജയ് കുമാര്‍,. പൊക്കമില്ലായ്മ ഒരിക്കലും ജീവിതത്തില്‍ വിജയിക്കുന്നതിന് ഒരു തടസവുമല്ലെന്ന് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അജയ് കുമാര്‍ ആദ്യമായി നായകനാകുന്നത്. ഏറ്റവും പൊക്കം കുറഞ്ഞ നായകന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് ഈ ചിത്രത്തിലൂടെ നടന്‍ സ്വന്തമാക്കി.

പക്രുവിന്റെ കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. 2006ല്‍ ആണ് പക്രു ദീപ്തിയെ വിവാഹം ചെയ്യുന്നത്. ഇവരുടെ ഏക മകള്‍ ദീപ്ത കീര്‍ത്തിയും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇപ്പോള്‍ ഒരു അഭിമുഖ പരിപാടിയില്‍ പക്രു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ ആദ്യ മകളുടെ മരണത്തെ കുറിച്ച് ഉള്‍പ്പെടെ പക്രു മനസ് തുറന്നു.

അതൊരു അടിയായിരുന്നു. കല്യാണം കഴിഞ്ഞു മൂന്നുമാസം കഴിഞ്ഞപ്പോഴാണ് അച്ഛനാകാന്‍ പോകുന്ന വിവരം അറിയുന്നത് ലോകം മുഴുവന്‍ കീഴ്‌പ്പെടുത്തിയ സന്തോഷം ആയിരുന്നു എനിക്ക്. എന്നാല്‍ കുഞ്ഞു ജനിച്ചു 15 ദിവസം കഴിഞ്ഞപ്പോള്‍ ആ കുട്ടി മരിച്ചു പോയി. ഒരു ഭിക്ഷക്കാരെ പോലെ നടന്ന ഒരു അവസ്ഥയില്‍ ആയിരുന്നു അന്ന് ഐസിയുവിന്റെ മുന്‍പില്‍ നിന്നത്. ഓരോ തവണ ഡോക്ടറിനെ കാണുമ്പോഴും ഒരു പ്രതീക്ഷ ആയിരുന്നു. നമ്മള്‍ ജീവിതത്തില്‍ എത്രത്തോളം താഴെയാണ് എന്ന് അറിയുന്ന നിമിഷമായിരുന്നു അവിടെ സംഭവിച്ചത്. ഞാനും ഭാര്യയുടെ അച്ഛനും കൂടി ആയിരുന്നു അവിടെ നിന്നത്. പക്ഷെ ഞങ്ങള്‍ അതിനെയും അതി ജീവിച്ചു. മകള്‍ ആശുപത്രിയില്‍ കിടന്ന അവസരത്തിലും താന്‍ സ്റ്റേജില്‍ നിന്നിട്ടുണ്ട്.-പക്രു പറഞ്ഞു.

ഏകദേശം 14 വര്‍ഷത്തോളം വാടകവീടുകളില്‍ താമസിച്ച ശേഷമാണ് തങ്ങള്‍ക്ക് കോട്ടയത്ത് സ്വന്തമായി ഒരു വീട് മനോരമ നല്‍കുന്നതെന്ന് മറ്റൊരു അഭിമുഖത്തില്‍ പക്രു പറഞ്ഞിരുന്നു. പിന്നീട് സിനിമയില്‍ അഭിനയിച്ചു തുടങ്ങിയെങ്കിലും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. സമ്പാദ്യമായി തുടങ്ങിയപ്പോള്‍ കോട്ടയത്തു മറ്റൊരു വീട് മേടിച്ചു. കുറെ വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞശേഷം മീനച്ചിലാറിന്റെ തീരത്ത് മറ്റൊരു വീടും സ്ഥലവും മേടിച്ചു. പിന്നീട് താമസിച്ചിരുന്ന വീട് വാടകയ്ക്ക് കൊടുത്തു. അങ്ങനെ വര്‍ഷങ്ങളോളം വാടകക്കാരനായിരുന്ന താന്‍ വാടക മുതലാളിയായി എന്നും പക്രു പറഞ്ഞിട്ടുണ്ട്.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

21 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

34 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago