ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മലയാളികളുടെ പ്രിയപ്പെട്ട നടൻ ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺക്കുഞ്ഞ് പിറന്നത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിലൂടെ താരം അന്ന് ആ സന്തോഷം പങ്കുവച്ചിരിക്കുന്നു.
മകള്‍ ദ്വിജയ്ക്ക് ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ ചോറൂണ് നടത്തിയ വിശേഷമാണ് താരം പങ്കിട്ടത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്നലെ രാവിലെ നവരാത്രി മണ്ഡപത്തില്‍ വച്ചായിരുന്നു ചോറൂണ് ചടങ്ങ് നടത്തിയത്. ‘ആ..ആ..അമ്…അം… ദ്വിജ മോള്‍ക്കിന്ന് ചോറൂണ്. ചോറ്റാനിക്കര ദേവീ ക്ഷേത്രം’ – എന്ന കുറിപ്പോടെയാണ് താരം ചോറൂണിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ദ്വിജക്കുട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി.
മാർച്ച് 21ന് ആയിരുന്നു ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺകുഞ്ഞ് ജനിച്ചത്. മകൾ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യിൽ എടുത്ത് നിൽക്കുന്ന ചിത്രത്തോടൊപ്പം ആയിരുന്നു അദ്ദേഹം സന്തോഷം പങ്കിട്ടത്.
2006 മാർച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്. 1984-ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്.
ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…
ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…