entertainment

എല്ലാവരും എന്നെ കണ്ടാ വന്ന് എടുക്കും, സുരക്ഷയ്ക്കായുള്ള വനിതാ പൊലീസുകാരൊക്കെ, ഗിന്നസ് പക്രു പറയുന്നു

മലയാള സിനിമ പ്രേമികളെ പൊക്കക്കുറവ് കൊണ്ട് അമ്പരപ്പിച്ച നടനാണ് ഗിന്നസ് പക്രു. അജയകുമാര്‍ എന്നാണ് ഗിന്നസ് പക്രുവിന്റെ യഥാര്‍ത്ഥ പേര്. മലയാളത്തിലും തമിഴിലുമായി സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പം പോലും നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ടിവി ഷോകളിലും ഗിന്നസ് പക്രു ഏറെ സജീവമാണ്.

മിമിക്രിയിലൂടെയാണ് പക്രു സിനിമ രംഗത്ത് എത്തുന്നത്. തുടക്ക കാലം മുതലേ വിദേശ രാജ്യങ്ങളില്‍ സ്റ്റേജ് ഷോകള്‍ ചെയ്യാറുണ്ടായിരുന്നു. ഷോയില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് പക്രു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പക്രു തന്റെ ഓര്‍മകള്‍ പങ്കുവെച്ചതക്. ചെറുതായതിനാല്‍ തന്നെ തന്നോട് എല്ലാവര്‍ക്കും പ്രത്യേക വാത്സല്യമായിരുന്നെന്ന് പറയുകയാണ് പക്രു.

‘അന്ന് ഇതുപോലെ മീശയും താടിയുമൊന്നുമില്ലല്ലോ. എല്ലാവരും എന്നെ കണ്ടാ വന്ന് എടുക്കും, സുരക്ഷയ്ക്കായുള്ള വനിതാ പൊലീസുകാരൊക്കെ. അപ്പോള്‍ ജയറാമേട്ടനും ദിലീപേട്ടനും മണിച്ചേട്ടനുമൊക്കെ പറയും അവന്റെ പ്രായമറിയോ പത്തിരുപത്തിരണ്ട് വയസുണ്ട് എന്നൊക്കെ പറയും,’ ഗിന്നസ് പക്രു പറയുന്നു.

ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് പക്രുവിന്റെ പേരിലാണ്. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ വേഷത്തിനാണ് ഗിന്നസ് റെക്കോര്‍ഡ് പക്രുവിനെ തേടിയെത്തിയത്.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

12 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

39 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

51 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago