national

കോൺ​ഗ്രസ് എംഎൽഎ രാജിവെച്ചു,അയോധ്യ ക്ഷേത്രത്തോടുള്ള പാർട്ടിയുടെ സമീപനത്തിൽ വിയോജിപ്പ്

അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസിന് തിരിച്ചടിയായി, വിജാപൂർ മണ്ഡലത്തിൽ നിന്നുള്ള മുതിർന്ന അംഗവും മൂന്ന് തവണ എംഎൽഎയുമായ സിജെ ചാവ്ദ വെള്ളിയാഴ്ച രാജിവച്ചു. അയോധ്യ രാമക്ഷേത്രത്തോടുള്ള പാർട്ടിയുടെ സമീപനമാണ്ച്ച് രാജിക്ക് കാരണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ ഗാന്ധിനഗറിൽ സ്പീക്കർ ശങ്കർ ചൗധരിക്ക് രാജിക്കത്ത് സമർപ്പിച്ചതായി നിയമസഭാ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഞാൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു. 25 വർഷമായി ഞാൻ കോൺഗ്രസിൽ പ്രവർത്തിച്ചു. രാം മന്ദിറിലെ പ്രാൺ പ്രതിഷ്ഠ കാരണം രാജ്യത്തെ മുഴുവൻ ജനങ്ങളും ആഹ്ലാദിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ആഹ്ലാദത്തിന്റെ തിരമാലകൾ ഉയരുമ്പോഴും അതിനു ഭാ​ഗമാകുന്നതിനു പകരം ഈ പാർട്ടി (കോൺഗ്രസ്) കാണിച്ച സമീപനമാണ് അസ്വസ്ഥമാകാൻ കാരണം. അതുകൊണ്ട് രാജിവെക്കുകയാണെന്നും സിജെ ചാവ്ദ പറഞ്ഞു.

ഗുജറാത്ത് പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രവർത്തനങ്ങളെയും നയങ്ങളെയും നമ്മൾ പിന്തുണയ്ക്കണം. പക്ഷേ, കോൺഗ്രസിൽ ആയിരിക്കുമ്പോൾ എനിക്ക് അതിന് സാധിക്കില്ല. അതുകൊണ്ടാണ് ഞാൻ രാജിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാവ്ദയുടെ രാജിയോടെ, 182 അംഗ ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ എണ്ണം 15 ആയി. ചാവ്‍ദ ബിജെപിയിൽ ചേരുമെന്നാണ് കരുതുന്നത്. എന്നാൽ, ഇതുവരെ അദ്ദേഹം ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. നേരത്തെ ആനന്ദ് ജില്ലയിലെ ഖംഭാട്ടിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ചിരാഗ് പട്ടേലും സ്ഥാനം രാജിവച്ചിരുന്നു. അ‌‌യോധ്യ രാമക്ഷേത്രത്തിലെ ‘പ്രാൺൻ പ്രതിഷ്ഠ’ ചടങ്ങ് ജനുവരി 22 ന് നടക്കും. ക്ഷേത്രം അടുത്ത ദിവസം പൊതുജനങ്ങൾക്കായി തുറക്കും.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

1 hour ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

2 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

2 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

3 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

3 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

3 hours ago