താപി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തിൽ രാഹുൽ ഗാന്ധി എത്താത്തതിനെ പരിഹസിച്ച് അമിത് ഷാ. ഗുജറാത്തിൽ കോൺഗ്രസ് ഒന്നുമല്ലാതായെന്നും രാഹുലിന് ഇവിടെ വരാൻ താൽപ്പര്യമില്ലാത്തതിന് മറ്റ് കാരണങ്ങൾ ഇല്ലെന്നുമാണ് അമിത് ഷായുടെ പരിഹാസം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താപി മണ്ഡലത്തിലെ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള വലിയ പ്രസംഗമാണ് നടത്തുന്നത്. ഓരോ യാത്ര കഴിയുന്തോറും ഒരോ സംസ്ഥാനത്ത് നിന്ന് കോൺഗ്രസ് ഇല്ലാതാവുന്ന കാഴ്ചയാണ് ജനങ്ങൾ കാണുന്നത്. അവരുടെ ദേശീയ നേതാവ് രാഹുൽ അതിനാൽ തന്നെ ഗുജറാത്തിലേയ്ക്ക് തിരിഞ്ഞുപോലും നോക്കുന്നില്ല.’ അമിത് ഷാ പരിഹസിച്ചു.
ഗുജറാത്തിൽ 1990 മുതൽ ബിജെപി സർക്കാറാണ് ഭരിക്കുന്നത്. കോൺഗ്രസ് ഇവിടെ എന്താണ് ചെയ്യുന്നതെന്ന് അവരുടെ ഈ സംസ്ഥാനത്തെ പ്രകടനം കൊണ്ട് എല്ലാവരും തിരിച്ചറിയു ന്നുണ്ട്. കോൺഗ്രസ് ആകെ ചെയ്യുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നത് മാത്രമാണ്.
ഗുജറാത്തിലെ വലിയൊരു വിഭാഗം ഗോത്രസമൂഹം കോൺഗ്രസ് ഭരണകാലത്ത് വലിയ പ്രതിസന്ധിയിലായിരുന്നു. ആയിരം കോടി മാത്രം കോൺഗ്രസ് നൽകിയപ്പോൾ ബിജെപി ഇന്ന് വകയിരുത്തിയത് ഒരുലക്ഷം കോടിരൂപയാണെന്നും അമിത്ഷാ പറഞ്ഞു. ബിജെപി വികസനപാതയിൽ മുന്നേറുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…