national

“ഗു​ലാ​ബ്’ ക​ര തൊ​ട്ടു, മ​ണി​ക്കൂ​റി​ല്‍ 95 കി​ലോ​മീ​റ്റ​ര്‍ വേ​ഗം; കേരളത്തിലും ശക്തമായ മഴ

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ‘ഗു​ലാ​ബ്’ ചു​ഴ​ലി​ക്കാ​റ്റ് ക​ര തൊ​ട്ടു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗോ​പാ​ല്‍​പൂ​രി​നും ക​ലിം​ഗ​പ​ട്ട​ണ​ത്തി​നും ഇ​ട​യി​ലാ​ണ് ചുഴലിക്കാറ്റ് തീ​രം ​തൊ​ട്ട​ത്. ഇ​ന്ന് അ​ര്‍​ധ രാ​ത്രി​യോ​ടെ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി ആ​ഞ്ഞ​ടി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ല്‍ 95 കി​ലോ​മീ​റ്റ​റാ​കാ​നാ​ണ് സാ​ധ്യ​തയെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആ​ന്ധ്രാ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ള്‍, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെ വി​ന്യ​സി​ക്കു​ക​യും, ആ​ര്‍​മി, വ്യോ​മ സേ​ന​ക​ളെ​ സ​ജ്ജ​മാക്കുകയും ചെയ്തിട്ടുണ്ട്.. അതേസമയം, നേരിട്ട് ബാധിക്കില്ലെങ്കിലും ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഈ മാസം 27 മു​ത​ല്‍ 28 വ​രെ കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കിമീ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ തിങ്കളാഴ്ച യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ചൊവ്വാഴ്ചയും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ള​തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും തെ​ക്കു കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ലും കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ ആ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കി.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

12 mins ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

50 mins ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

1 hour ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

2 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

2 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

3 hours ago