കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് തോക്ക് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു തോക്ക് ഉണ്ടായിരുന്നത്. വിമാനത്താവളത്തിലെ ടോയ്ലറ്റ് ബ്ലോക്കിന് സമീപം ചുറ്റുമതിലിനോടു ചേർന്ന പറമ്പിൽ ഇന്നലെയാണ് തോക്ക് കണ്ടെത്തിയത്. സംഭവത്തിൽ കരിപ്പൂർ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
തോക്ക് ശ്രദ്ധയിൽപ്പെട്ട ടാക്സി ജീവനക്കാരാണ് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടർന്ന് തോക്ക് കരിപ്പൂർ പോലീസിന് കൈമാറി. ഇത് ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റലാണെന്ന് പോലീസ് പറഞ്ഞു. പ്രത്യേക ബാലിസ്റ്റിക്ക് പരിശോധനാ സംഘം കൂടുതൽ പരിശോധന നടത്തിയതോടെയാണ് എയർ പിസ്റ്റലാണെന്ന തെളിഞ്ഞത്.
സ്വർണ കടത്ത്, സ്വർണം തട്ടിയെടുക്കൽ തുടങ്ങിയ സംഘങ്ങളിലെ ആരെങ്കിലും
എതിരാളികളെ ഭയപ്പെടുത്താനായി ഈ തോക്ക് ഉപയോഗിച്ചതാകാമെന്നും കരുതുന്നുണ്ട്. തോക്കുമായി വിമാനത്താവളത്തിലെത്തിയ ആരോ സുരക്ഷാ പരിശോധന പേടിച്ച് ഉപേക്ഷിച്ചതാകാനും സാധ്യതയുണ്ടെന്ന് പോലീസ് പ്രതികരിച്ചു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…