topnews

കുണ്ടന്നൂർ ബാറിലെ വെടിവെയ്പ്, രണ്ട് പേർ പിടിയിൽ

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെയ്പ് നടത്തിയ രണ്ട് പേ‍‍ർ പിടിയിൽ. എഴുപുന്ന സ്വദേശി റോജൻ, സുഹൃത്ത് ഹരോൾഡ് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച വെെകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാറിൽ മദ്യപിക്കാനെത്തിയ ഇവ‍‍ർ യാതൊരു പ്രകോപനമൊന്നുമില്ലാതെ കൈയിൽ കരുതിയിരുന്ന തോക്കെടുത്ത് ഭിത്തിയിലേക്ക് വെടിവെക്കുകയായിരുന്നുവെന്ന് മരട് പൊലീസ് പറ‍ഞ്ഞു.

സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഭിത്തിയിൽ പതിഞ്ഞ നിലയിൽ ഈയ ഉണ്ട കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ബാറിന്റെ പ്രവ‍ർത്തനത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് പേരുടേയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

വെടിവെച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ ഓട്ടോയിൽ കയറി പോവുകയായിരുന്നുവെന്ന് ഹോട്ടലിലുണ്ടായിരുന്നവർ പറ‍ഞ്ഞു. ഏഴ് മണിയോടെയാണ് ബാർ ഉടമ പൊലീസിൽ വിവരമറിയിക്കുന്നത്. ബാ‍ർ താൽക്കാലികമായി അടച്ചിടാൻ പൊലീസ് നി‍ർദേശം നൽകി. ഇന്ന് ഫോറൻസിക് സംഘം എത്തി കൂടുതൽ പരിശോധന നടത്തി.

Karma News Network

Recent Posts

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി, പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മുംബയിലെത്തിയ വിസ്‌താര വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്‌ത ശേഷം പൊലീസ് യാത്രക്കാരെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.…

3 mins ago

ടോൾ പ്ലാസയിൽ അലക്ഷ്യമായി പിന്നോട്ടെടുത്ത് ടോറസ്, കാറിൽ ഇടിച്ചു കയറി പിന്നോട്ട് നീങ്ങി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി പിന്നോട്ടെടുക്കുന്നതിനിടെ അപകടം. അലക്ഷ്യമായി ടോറസ് പിന്നോട്ടെടുത്തതോടെ പിന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചുകയറുകയായിരുന്നു.…

28 mins ago

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്നു വീണ് വയോധികൻ മരിച്ചു

കോട്ടയം: ബസിലേക്ക് കയറുന്നതിനിടെ വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ പാപ്പൻ (72) ആണ് സ്വകാര്യ ബസിൽ നിന്നും വീണ്…

42 mins ago

ആഡംബര ക്രൂസ് കപ്പലിൽ തീപ്പിടിത്തം, വിവരങ്ങൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്‌സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…

1 hour ago

കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…

1 hour ago

ഡൽഹി വിമാനത്താവള അപകടം, മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായമായി നൽകും

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…

2 hours ago