kerala

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കൊയിലാണ്ടിയില്‍ ചേലിയയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കഥകളിക്കായി സ്വയം സമര്‍പ്പിച്ച ജീവിതമായിരുന്നു ഗുരു ചേമഞ്ചേരിയുടേത്. എട്ട് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിനാണ് തിരശീല വീഴുന്നത്.

1983 ഏപ്രില്‍ 23-ന് ചേലിയയില്‍ കഥകളിയുടെ പോഷണത്തിന് കഥകളിവിദ്യാലയം സ്ഥാപിച്ചു. കൃഷ്ണനാണ് അദ്ദേഹത്തിന്റെ ഇഷ്ടവേഷം. കഥകളിക്ക് പുറമെ കേരള നടനമെന്ന കലാരൂപത്തിനും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പ്രചാരം നല്‍കി.

2017 ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചു. 1979-ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999-ല്‍ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001-ല്‍ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാര്‍ഡ്, 2002-ല്‍ കലാദര്‍പ്പണം നാട്യ കുലപതി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, കേരള കലാമണ്ഡലം കലാരത്‌നം അവാര്‍ഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങള്‍.

പത്തു കൊല്ലം കേരളസര്‍ക്കാര്‍ നടനഭുഷണം എക്‌സാമിനറായും മൂന്നു വര്‍ഷം തിരുവനന്തപുരം ദൂരദര്‍ശന്‍ നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും രണ്ടു വര്‍ഷം സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചു.

Karma News Network

Recent Posts

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

2 mins ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

7 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

13 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

26 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

48 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

1 hour ago