തൃശൂർ: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ പെൺമക്കളെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് കാട്ടിക്കൊല്ലി സ്വദേശി ചന്ദ്രശേഖരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യയിലെ മക്കളാണ് മരിച്ച ശിവനന്ദന (12), ദേവനന്ദന (9) എന്നിവർ.
ഇരുവരും മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോൺവെന്റിലെ വിദ്യാർഥിനികളാണ്. ആദ്യ ഭാര്യയിൽ കുട്ടികളില്ലാത്തതിനാൽ ചന്ദ്രശേഖരൻ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. രണ്ടാം ഭാര്യ അജിത 20 ദിവസം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ചന്ദ്രശേഖരന്റെ ആത്മഹത്യ എന്നാണ് സൂചന.
ചന്ദ്രശേഖരൻ വിഷം കഴിച്ചശേഷം കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. ഉടൻ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അമല ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസ് അകത്തു കടക്കുമ്പോൾ ദേവനന്ദന ഫാനിൽ തൂങ്ങിയ നിലയിലും ശിവനന്ദന കിടക്കയിൽ കിടക്കുന്ന നിലയിലുമായിരുന്നു. ഇവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കളെ ഷാളുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലുമായി വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. ഗുരുവായൂർ ചൂൽപ്പുറത്താണ് ഇപ്പോൾ വാടകയ്ക്ക് താമസിച്ചിരുന്നത്. ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തശേഷം ചന്ദ്രശേഖരൻ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രി കാറിലെത്തിയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. ഈ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുവായൂർ പൊലീസ് എസ്എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പടിഞ്ഞാറെനടയിലെ സ്വകാര്യ ലോഡ്ജിൽ രാത്രി 11ഓടെയാണ് ഇവർ മുറിയെടുത്തത്. മുറി ഒഴിയേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്ന് 2 മണിയോടെ ലോഡ്ജ് ജീവനക്കാർ വാതിലിൽ തട്ടി. പക്ഷേ പ്രതികരണമുണ്ടായില്ല. അര മണിക്കൂറോളം ശ്രമിച്ചിട്ടും മുറിയിൽനിന്ന് പ്രതികരണമില്ലാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ ടെമ്പിൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതിൽ തള്ളിത്തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…