national

ഗ്യാൻവാപി മസ്ജിദിലെ വിഗ്രഹങ്ങൾ ശില്പികൾ ഉപേക്ഷിച്ചത്, മുസ്ളീം പക്ഷ വാദം

വരാണസി ഗ്യാൻ വാപി മസ്ജിദിൽ നിന്നും ക്ഷേത്ര വിഗ്രഹങ്ങൾ കണ്ടെത്തിയത് സമ്മതിച്ച് മസ്ജിദ് അധികൃതർ. മസ്ജിദ് കസ്റ്റോഡിയൻ അഞ്ജുമാൻ ഇൻതിസാമിയ മസാജിദ് ആണ്‌ ക്ഷേത്ര വിഗ്രഹങ്ങളുടെ അവശിഷ്ടം കണ്ടെത്തിയത് സമ്മതിച്ചത്. എന്നാൽ ഇതിനു നല്കിയ വിശദീകരണം ഇങ്ങിനെ. മസ്ജിദിന്റെ കോംബൗണ്ടിൽ തകർന്ന് കിടക്കുന്ന കുറ അവശിഷ്ടങ്ങൾ അടങ്ങിയ ഭാഗം ഉണ്ട്. ഈ കൂമ്പാരത്തിൽ നിന്നാണ്‌ വിഗ്രഹങ്ങൾ കിട്ടിയത്.

ഇതിനു സമീപം പണ്ട് പണ്ട് ഒരു ക്ഷേത്ര വിഗരങ്ങൾ വില്പന നടത്തുന്ന ശില്പി ഉണ്ടായിരുന്നു. ഈ ശില്പി ഇവിടെ ഒരു ടെന്റ് കെട്ടി അതിനുള്ളിൽ ഇരുന്നായിരുന്നു വില്പന നടത്തിയിരുന്നത്. ഈ ശില്പി മസ്ജിദ് കോമ്പൗണ്ടിൽ ഉപേക്ഷിച്ച് പോയതാകാൻ ഇപ്പോൾ പുരാവസ്തു അധികാരികൾ കണ്ടെത്തിയ ക്ഷേത്ര് വിഗ്രഹങ്ങൾ എന്നും ഹ്യാൻ വാപി മസ്ജിദ് കസ്റ്റോഡിയൻ അഞ്ജുമാൻ ഇൻതിസാമിയ മസാജിദ് പറയുന്നു.

എന്നാൽ ഇത് പുതിയ വാദം ആണെന്നും മസ്ജിദ് അധികാരികൾ പുതിയ വാദം നിരത്തുന്നു എന്നും ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ പറഞ്ഞു.ഈ വാദത്തിനു അടിസ്ഥാനമായ തെളിവില്ല. മാത്രമല്ല പുതിയ വാദമാണ്‌. ഇക്കാലമത്രയും ഇങ്ങിനെ ഒരു കാര്യം മുസ്ളീം പക്ഷം പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി

ജ്ഞാനവാപിയെക്കുറിച്ചുള്ള എഎസ്ഐയുടെ ശാസ്ത്രീയ സർവേ റിപ്പോർട്ടിൽ “ഓരോ വിഗ്രഹത്തിൻ്റെയും പ്രായം, യുഗം, വ്യാസം, കോമ്പൗണ്ടിനുള്ളിലെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കൾ എന്നിവയുടെ പ്രസക്തമായ എല്ലാ വിശദാംശങ്ങളും” വ്യക്തമാക്കുന്നു.

17-ാം നൂറ്റാണ്ടിൽ ഗ്യാൻവാപി മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് അവിടെ ഒരു ഹിന്ദു ആരാധനാലയം നിലനിന്നിരുന്നുവെന്ന് പറയുന്ന എഎസ്ഐയുടെ റിപ്പോർട്ടിൻ്റെ ഓരോ പകർപ്പും ഇരുപക്ഷത്തിനും നൽകിയതിന് ഒരു ദിവസത്തിന് ശേഷമാണ് തർക്കമുണ്ടായത്.
പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ വളരെ കൃത്യവും ആണ്‌. പുരവാസ്തു വകുപ്പ് പരിശോധകരിൽ മുസ്ളീം ഉദ്യോഗസ്ഥർ അടക്കം ഉണ്ടായിരുന്നു. കാരണം പിന്നീട് മതപരമായ പക്ഷപാതിത്വം റിപോർട്ടിലും കണ്ടെത്തലിലും ഉണ്ടാകാതിരിക്കാൻ കൂടിയാൾ എല്ലാ മതക്കാരും ചേർന്ന് ഒരു ടീമിനെ നിശ്ചയിച്ചത്. എന്നിട്ടും കണ്ടെത്തലുകൾ ഐക കണ്ഠ്യോന ആയിരുന്നു എന്നുള്ളതാണ്‌ എടുത്ത് പറയേണ്ടത്

എഎസ്ഐയുടെ റിപ്പോർട്ട് പഠിക്കാൻ നിയമവിദഗ്ധരെ ഉൾപ്പെടുത്തുമെന്ന് മുസ്ളീം പക്ഷം അറിയിച്ചു.മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രത്തെക്കുറിച്ചുള്ള ഹിന്ദു പക്ഷത്തിൻ്റെ അവകാശവാദം പുതിയ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് മുസ്ളീം പക്ഷം അഭിഭാഷകൻ അഖ്‌ലാഖ് അഹമ്മദ് പറഞ്ഞു.ഞങ്ങൾ വിശദാംശങ്ങളിലൂടെ കടന്നുപോയിട്ടില്ല, എന്നാൽ സർവേയ്ക്കിടെ അവശിഷ്ടങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ വീണ്ടെടുത്തതുമായി ബന്ധപ്പെട്ട് വാദികളുടെ അവകാശവാദത്തിൽ പുതിയതായി ഒന്നുമില്ല.ഇത് കാലങ്ങളായി ഹിന്ദുക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്‌.റിപ്പോർട്ട് പഠിച്ച ശേഷം ഞങ്ങൾ നിർദ്ദിഷ്ട അഭിപ്രായങ്ങൾ നൽകും.

ഇപ്പോൾ, 2022 മെയ് മാസത്തിൽ കോടതി കമ്മീഷണറുടെ സർവേയിൽ പരാമർശിച്ചതിന് സമാനമാണ് ക്ലെയിമുകൾ.“കടകൾ വാടകയ്‌ക്കെടുത്ത അഞ്ചോ ആറോ ശിൽപികൾ 1993-ൽ ഇരുമ്പ് ഗ്രില്ലുകൾ കൊണ്ട് മൂടുന്നതുവരെ പള്ളിയുടെ തെക്ക് ഭാഗത്ത് കേടായ വിഗ്രഹങ്ങളും മാലിന്യങ്ങളും വലിച്ചെറിയാനുള്ള “ശക്തമായ സാധ്യത” ഉണ്ടെന്ന് അഹ്മദ് പറഞ്ഞു.

സർവേയ്ക്കിടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുമ്പോൾ അതേ വിഗ്രഹങ്ങൾ കണ്ടെടുക്കാൻ സാധ്യതയുണ്ട്.
ശൃംഗാർ ഗൗരി കേസിൽ വാദം കേൾക്കുന്നതിനിടെ കഴിഞ്ഞ വർഷം ജൂലൈ 21ന് വാരണാസി ജില്ലാ ജഡ്ജി അജയ കൃഷ്ണ വിശ്വേശയാണ് ശാസ്ത്രീയ സർവേ നടത്താൻ ഉത്തരവിട്ടത്. ജ്ഞാനവാപി കോംപ്ലക്‌സിനുള്ളിൽ ശൃംഗാർ ഗൗരിയെയും മറ്റ് ഹിന്ദു ദേവതകളെയും തടസ്സമില്ലാതെ ആരാധിക്കുന്നതിനുള്ള അവകാശം ആവശ്യപ്പെട്ടാണ് കേസിലെ അഞ്ച് ഹിന്ദു സ്ത്രീ കൾ കോടതിയേ സമീപിക്കുന്നത്.ഈ 5 സ്ത്രീകളാണ്‌ കോടതിയിലെ വാദികൾ.

കേസിൽ ഇപ്പോൾ മുസ്ളീം വിഭാഗത്തിനു കനത്ത തിരിച്ചടിയാണുണ്ടായത്. മുസ്ളീം വിഭാഗം ഒരു പാനൽ ശനിയാഴ്ച എഎസ്ഐ റിപ്പോർട്ട് സമഗ്രമായി പരിശോധിക്കുമെന്നും അതിൻ്റെ അടിസ്ഥാനത്തിൽ മുന്നോട്ടുള്ള വഴി തീരുമാനിക്കുന്നതിന് മുമ്പ് കൂടുതൽ നിയമോപദേശം തേടുമെന്നും പറഞ്ഞു.

Karma News Network

Recent Posts

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

17 mins ago

ഫോൺ ഉപയോഗം തടഞ്ഞതിന് പിന്നാലെ കാണാതായി, 13കാരിയുടെ മൃതദേഹം പുഴയിൽ

മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…

31 mins ago

ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ ഇറങ്ങി, യുവതിയെ യുവാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു

ലക്നൗ : ബാങ്കുദ്യോ​ഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്.…

48 mins ago

ഐസ്ക്രീമിൽ മനുഷ്യ വിരൽ, കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു

മുംബയ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് മനുഷ്യവിരൽ ലഭിച്ച സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്തു.…

1 hour ago

മരം വീണ് മുകളിലേക്ക് വീണു, വയോധിക മരിച്ചു, അഞ്ചുവയസ്സുകാരിക്ക് പരിക്ക്, സംഭവം കോഴിക്കോട്

കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…

2 hours ago

ഡോ. സാമുവല്‍ മാര്‍ തിയോഫിലസ് മെത്രാപോലീത്ത ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍

ബിലിവേഴ്‌സ് ഈസ്റ്റേന്‍ ചര്‍ച്ച് സഭാ അധ്യക്ഷനായി ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നെ ഭദ്രാസനാധിപനമായിരുന്നു. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്.…

2 hours ago