crime

സാമ്പത്തികമായി ഉയർന്നനിലയിലുള്ള പ്രതികൾ പലരെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്; മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി ഷഹ്നയുടെ കുടുംബം

തിരുവനന്തപുരം: സാമ്പത്തികമായി ഉയർന്നനിലയിലുള്ള പ്രതികൾ പലരെയും സ്വാധീനിക്കാൻ സാധ്യത, അതിലൂടെ രക്ഷപ്പെടാനും സാധ്യത.
മുഖ്യമന്ത്രിക്ക് പരാതി നൽകി തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ കുടുംബം.

വിവാഹശേഷം ഭർത്താവ് നൗഫലിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നുമുണ്ടായ മാനസികവും ശാരീരികവുമായ ഉപദ്രവവും സ്ത്രീധന പീഡനവുമാണ് മകളുടെ മരണത്തിനു കാരണമെന്നു പരാതിയില്‍ ആരോപിച്ചു. ”മകൾ ഗർഭിണിയായ സമയത്ത് കുഞ്ഞിനു വൃക്ക സംബന്ധമായ പ്രശ്‌നമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. കുഞ്ഞിന്റെ ചികിത്സ അധികബാധ്യതയാകുമെന്നു പറഞ്ഞു മകളെ മാനസികമായി പീഡിപ്പിച്ചിരുന്നു. പലതവണ മകളെ ക്രൂരമായി ഉപദ്രവിച്ചു. മകളുടെ മരണത്തില്‍ ഇതുവരെയും പ്രതികളെ കണ്ടെത്താനായിട്ടില്ല.

കടക്കൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ നവാസ് എന്ന വ്യക്തി പ്രതികളെ രക്ഷപ്പെടുത്താനുള്ള സഹായം നൽകി. ഇതു മനസിലാക്കിയ തിരുവല്ലം പൊലീസ് എസ്.എച്ച്.ഒ കമ്മിഷണർക്കു തെളിവുകൾ സമർപ്പിക്കുകയും പൊലീസ് ഓഫിസറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇങ്ങനെയുള്ള ബാഹ്യ ഇടപെടലുകൾ കാരണം പ്രതികളെ പിടികൂടാൻ സാധിക്കാതെ വരികയാണ്. ഇതിനെതിരെ തക്കതായ നടപടികൾ വേണമെന്നും ഷഹാനയുടെ കുടുംബം ആവശ്യപ്പെട്ടു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

27 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

51 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago