topnews

കേരളത്തിലെ ആകാശത്ത് സൂര്യന് ചുറ്റും ഹാലോ വലയം ദൃശ്യമായി, കാലാവസ്ഥ മാറ്റത്തിന്റെ വൻ മുന്നറിയിപ്പ്

ഇന്ന് കേരളത്തിൽ സൂര്യന് ചുറ്റും വലയം ദൃശ്യമായി. 22 ഡിഗ്രി ഹാലോ എന്ന് ശാസ്ത്രലോകം വിളിക്കുന്ന വലയമാണ് ദൃശ്യമായത്.ഈ ദൃശ്യങ്ങൾ കണ്ണൂർ കൊട്ടിയൂരിൽ നിന്നും ഉള്ളതാണ്‌. കണ്ണൂരിൽ നിന്നും ഉള്ളതാണ്‌. കണ്ണൂരിന്റെയും മറ്റ് ജില്ലകളെടേയും എല്ലാ ഭാഗത്തും ദൃശ്യങ്ങൾ വലരെ വ്യക്തമായിരുന്നു.അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് വർധിക്കുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഈ സമയത്ത് സൂര്യനും ചന്ദ്രനും ചുറ്റും വലയം ദൃശ്യമാകും. രാത്രിയിൽ പലപ്പോഴും ചന്ദ്രനു ചുറ്റും ഇത്തരം വലയം ദൃശ്യമാകാറുണ്ട്.

പല സ്ഥലത്തും ഇത് മതപരമായ അന്ധവിശ്വാസങ്ങക്ക് ആയി പലരും പ്രചരിപ്പിച്ചു. കൂട്ട പ്രാർഥനക്ക് വരെ ആഹ്വാനം ഉണ്ടായി. ക്രിസ്തുവിന്റെ വരവായും ആകാശത്ത് അത്ഭ്ഭുതം ആയും വാടസ്പ്പിൽ വലിയ പ്രചാരണം ഉണ്ടായി. പ്രാർഥിക്കാൻ ആഹ്വാനം ഉണ്ടായി. എന്നാൽ ഇതിന്റെ ശാസ്ത്രീയമായ കാര്യങ്ങൾ ഇങ്ങിനെയാണ്‌. ഹാലോ എന്ന പ്രതിഭാസമാണിത്. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഐസ് പരലുകളോ, ഈർപ്പകണങ്ങളിലൂടെയോ പ്രകാശ സ്രോതസ്സിൽ നിന്നുള്ള വെളിച്ചം കടന്നുപോകുമ്പോഴുള്ള ഒപ്റ്റിക്കൽ പ്രതിഭാസമാണ് ഹാലോ. പ്രഭാവലയം എന്നർഥം വരുന്ന ഗ്രീക്ക് പദമാണിത്.

സൂര്യനും ചന്ദ്രനും ചുറ്റുമാണ് സാധാരണ ഇത് പ്രത്യക്ഷപ്പെടുക.. പ്രഭാവലയം ഹാലോയുടെ ഒരു സാധാരണ രൂപമാണ്. നിറമുള്ളതോ വെളുത്തതോ ആയ വളയങ്ങൾ മുതൽ ആർക്കുകളും ആകാശത്തിലെ പാടുകളും ഒക്കെയായി ഹാലോസിന് പല രൂപങ്ങളുണ്ടാകും. ഇവയിൽ പലതും സൂര്യനോ ചന്ദ്രനോ സമീപം കാണപ്പെടുന്നു, മറ്റുള്ളവ മറ്റെവിടെയെങ്കിലും, അതായത് ആകാശത്തിന്റെ എതിർ ഭാഗത്ത് പോലും സംഭവിക്കുന്നു. ഏറ്റവും അറിയപ്പെടുന്ന ഹാലോ തരങ്ങളിൽ വൃത്താകൃതിയിലുള്ളതാണ്‌. ഒരുപാട് തരത്തിലുള്ള ഹാലോകൾ ഉണ്ട്, അതിൽ ചിലത് വളരെ സാധാരണമാണ്, മറ്റുള്ളവ വളരെ അപൂർവ്വവുമാണ്.

പ്രത്യേക ആകൃതിയും ദിശാസൂചനയും പല തരത്തിലുള്ള ഹാലോയ്ക്ക് കാരണമാകുന്നു. ഐസ് പരലുകൾ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയോ, അപവർത്തനം ചെയ്യുകയോ, പ്രകാശപ്രകീർണ്ണനത്തിലൂടെ പല നിറങ്ങളായി വിഭജിക്കുകയോ ചെയ്യാം. പരലുകൾ പ്രിസങ്ങളും, കണ്ണാടികളും പോലെ പ്രവർത്തിക്കുന്നു,അവ പ്രതലങ്ങൾക്കിടയിൽ പ്രകാശം പ്രതിഫലിപ്പിക്കുകയോ അപവർത്തനം നടത്തുകയോ ചെയ്ത്, പ്രത്യേക ദിശകളിലേക്ക് പ്രകാശത്തിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുന്നു. ഈ മേഘങ്ങൾ മഴപെയ്യിക്കില്ലെങ്കിലും മഴക്ക് കാരണമാകുന്ന മേഘരൂപീകരണത്തിന് അന്തരീക്ഷത്തിന്റെ ഈർപ്പക്കൂടുതൽ കാരണമാകാറുണ്ട്.

അന്തരീക്ഷത്തിലെ മാറ്റങ്ങലും കാലാവസ്ഥ വ്യതിയാനങ്ങളും ആകാശത്തേ ഈ അടയാളങ്ങൾ സൂചിപ്പിക്കുന്നു.നമുക്കറിയാം ഈ വർഷം മഴ തീരെ കുറവായിരുന്നു. മഴക്കാലവും വരളച്ചയിൽ ആയിരുന്നു. കേരളത്തിലെ 2 ജില്ലകൾ നിലവിൽ വരളച്ചയിലാണ്‌ എന്ന് റിപോർട്ട് ചെയ്തിട്ടുണ്ട്. കൃഷികൾക്കും ഇടവിളകൾക്കും ചെടികൾക്കും ഈ മഴക്കാലത്ത് ജലസേചനം നടത്തേണ്ട അവസ്ഥയാണ്‌. അത്രമാത്രം കാലാവസ്ഥ കേരളത്തോടെ പിനങ്ങിയിരുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാവി സൂചനകൾ ആണ്‌ ആകാശത്ത് വന്ന വൃത്താകൃതിയിലു ഹാലോകൾ എന്നും പറയുന്നു.

കേരളം ഇപ്പോൾ നേരിടുന്ന ചൂടും 48% മഴക്കുറവും മൂലം 2023 കഴിഞ്ഞ 55 വർഷത്തിനിടയിലെ ആറാമത്തെ വരൾച്ചാ വർഷമാകാൻ സാധ്യത എന്നും പറയുന്നു.സംസ്ഥാനത്തെ കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മഴ തീരെ കുറഞ്ഞ് അതികഠിന വരൾച്ച അനുഭവപ്പെടുന്നത്. ഇടുക്കി, എറണാകുളം, ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ കഠിന വരൾച്ചയും തിരുവനന്തപുരം, കൊല്ലം ജില്ലകൾ സാമാന്യമായ വരൾച്ചയും നേരിടുന്നു. വരൾച്ചയുടെ രൂക്ഷത കുറവുള്ള ഏക ജില്ല പത്തനംതിട്ടയാണ്.മഴ തൽക്കാലം ശക്തമാകാൻ ഇടയില്ലാത്തതിനാൽ ഇതു വരൾച്ചാ വർഷമാകാനാണു സാധ്യതയെന്ന് സംസ്ഥാന ജലവിഭവ വിനിയോഗ കേന്ദ്രം മുന്നറിയിപ്പു നൽകി.

ഹരിത ജില്ലകളായ ഇടുക്കിയും വയനാടും കൊടുംചൂടിന്റെ പിടിയിലായതോടെ കേരളത്തിന്റെ ജലഗോപുരമായ പശ്ചിമഘട്ടത്തിൽ നിന്നുള്ള നീരൊഴുക്ക് കുത്തനെ കുറഞ്ഞു.പടിഞ്ഞാറേക്കു ചരിഞ്ഞ ഭൂപ്രകൃതി മൂലം സംസ്ഥാനത്തെ 70% ഭൂപ്രദേശങ്ങളിലെയും കിണറുകളിൽ ഉറവജലം കിട്ടാത്ത സ്ഥിതിയാണ്. മിക്ക കിണറുകളിലും ഭൂഗർഭ ജലനിരപ്പു താഴുന്നതിനാൽ ഉപ്പുവെള്ളം കരയിലെ ഉറവകളിലേക്കു അന്തർവ്യാപനം ചെയ്തു കയറാനുള്ള സാധ്യതയും പരിഗണിക്കണം. വെള്ളത്തിലെ ബാക്ടീരിയ തോത് വർധിക്കാനും ഇടയുണ്ട്.എന്തായാലും കാലാവസ്ഥ വ്യതിയാനത്തിൽ കർഷകരും മറ്റും കരുതിയിരിക്കണം എന്ന് മുന്നറിയിപ്പ് ഉണ്ട്.

Karma News Network

Recent Posts

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

11 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

39 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

3 hours ago