വെസ്റ്റ്ബാങ്ക് : ഗാസയിലെ വെസ്റ്റ്ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ പലസ്തീന്‍കാരായ രണ്ട് ഇസ്രായേല്‍ ചാരന്മാരെ ഹമാസ് വധിച്ചു. ഗാസയിലെയും ഹമാസിനെയും സംബന്ധിച്ച വിവരങ്ങള്‍ ഇസ്രായേലിന് കൈമാറിയിരുന്ന രണ്ടുപേരെയാണ് പലസ്തീന് തീവ്രവാദികള്‍ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇവരുടെ മൃതദേഹങ്ങള്‍ ജനക്കൂട്ടം തെരുവിലൂടെ വലിച്ചിഴക്കുകയും ഒരു വൈദ്യുത തൂണില്‍ തൂക്കിയിടുകയും ചെയ്തെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലും ഹമാസും തമ്മിലുള്ള ഉടമ്പടി രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. തുല്‍ക്കറെം അഭയാര്‍ത്ഥി ക്യാമ്പിലെ രണ്ട് പലസ്തീനികള്‍ ഇസ്രായേലി സുരക്ഷാ സേനയെ സഹായിച്ചെന്ന് നവംബര്‍ ആറിന് ഒരു പ്രാദേശിക തീവ്രവാദി സംഘം ആരോപിച്ചിരുന്നു. 31 കാരനായ ഹംസ മുബാറക്കും 29 കാരനായ അസം ജുഅബ്രയുമാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
വധശിക്ഷ നടപ്പിലാക്കിയെന്ന രീതിയിലുള്ള ഒന്നിലധികം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ എന്തിന് യുദ്ധം നിർത്തണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ചോദിക്കുകയുണ്ടായി.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…