Premium

ഹമാസിനെ ഇസ്ളാമിക് സ്റ്റേറ്റിനെ പോലെ തകർക്കണം, അമേരിക്കയുമായി നടത്തിയ ചർച്ചയിൽ നെതന്യാഹു

പലസ്തീൻ ഭീകര സംഘടനയായ ഹമാസിനെ ഇസ്ളാമിക് സ്റ്റേറ്റിനെ പോലെ തകർക്കണം എന്ന് ഇസ്രായേൽ പ്രധാനമന്ത്രി അമേരിക്കയുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. ഹമാസും അവരെ അനുകൂലിക്കുന്നവരും ഒരു മാനുഷികതയും അർ ഹിക്കുന്നില്ല. മനുഷ്യത്വ രഹിതമായ ഭീകരാക്രമണം നടത്തിയതിനു ഇവരെ ഇല്ലാതാക്കൽ മാത്രമാണ്‌ പോം വഴി. ഇസ്ളാമിക് സ്റ്റേറ്റിനെ എങ്ങിനെ തുടച്ച് നീകിയോ അതേ വിധം ഹമാസിനെയും ഇല്ലാതാക്കണം എന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു യു എസ് സ്റ്റേറ്റ് സിക്രട്ടറി ആന്റണി ബ്ളിങ്കനുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. ഇസ്രായേൽ പലസ്തീൻ യുദ്ധത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റാണിത്. ഇന്ന് യുഎസ് സ്റ്റേറ്റ് സിക്രട്ടറി ആന്റണി ബ്ളിങ്കനുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് വന്നു..

ഈ ചർച്ചയിൽ യുദ്ധവുമായി മുന്നോട്ട് പോകാനും വാഷിംഗ്ടണിന്റെ പിന്തുണ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ഉറപ്പുനൽകി. ബ്ലിങ്കന്റെ സന്ദർശനം ഇസ്രായേലിന് അമേരിക്കയുടെ അനിഷേധ്യമായ പിന്തുണയുടെ വ്യക്തമായ ഉദാഹരണമാണെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലിനെ നേരിടാൻ അറബ് രാജ്യങ്ങളിൽ വലിയ ഒരുക്കങ്ങൾ നടക്കുന്നു. അറബ് രാജ്യങ്ങൾ നിലപാട് വ്യക്തമാക്കിയില്ല എങ്കിലും പലസ്തീനു പിന്തുണ അറിയിച്ചിട്ടുണ്ട്. ഖത്തർ, ഇറാൻ, ലബനോൻ, സിറിയ ഇവർ നേരത്തേ പിന്തുണ അറിയിച്ചിരുന്നു. ഇന്ന് സൗദിയും ഇറാനും ചർച്ച നടത്തി.

7കൊല്ലം മിണ്ടാതിരുന്ന ഇറാനും സൗദിയും ഇതാദ്യമായാണ്‌ യുദ്ധം ചർച്ച ചെയ്യാൻ ഒത്തു കൂടിയത്. മിഡിലീസ്റ്റിൽ വലിയ മാറ്റങ്ങൾ ഈ യുദ്ധം ഉണ്ടാക്കും എന്ന ഇസ്രായേലിന്റെ പ്രഖ്യപനത്തിൽ അറബ് രാജ്യങ്ങളിലും ആശങ്ക ഉണ്ട്. ഇന്ത്യക്കാരേ ഇസ്രായ്ളിൽ നിന്നും ഒഴിപ്പിക്കാൻ തുടങ്ങി. യുദ്ധകാല നീക്കമാണ്‌ ഇതിനായി നടക്കുന്നത്. 230 ഓളം പേരുള്ള ആദ്യ ചാർട്ടർ വിമാനം ഇന്ന് ഇസ്രയേലിൽ നിന്ന് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു, ഇതുവരെ ഇന്ത്യൻ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു. ഒരു മലയാളി യുവതിക്ക് പരിക്ക് ഉണ്ട്.

തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിലാണ് ഇപ്പോൾ ഇന്ത്യയുടെ ശ്രദ്ധ.18,000 ഇന്ത്യക്കാരാണ് ഇസ്രായേലിലുള്ളത്. അവിടെ സംഘർഷം നടക്കുന്നുണ്ട്, അത് ആശങ്കാജനകമാണ്. കേന്ദ്ര സർക്കാർ നല്കുന്ന എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണം എന്നും ഇസ്രായേൽ ഏജൻസികളുടെ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കണം എന്നും ഇന്ത്യ ൻ വിദേശ്യകാര്യ വകുപ്പ് അറിയിപ്പിൽ പറയുന്നു.

ഇതിനിടെ ഇസ്രായേൽ സിറിയയിലെ 2 വിമാനത്താവളങ്ങൾ ആക്രമിച്ചു. നേരെ ഇസ്രയേല്‍ വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലും വടക്കന്‍ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തി. സിറിയയുടെ തലസ്ഥാനത്ത് കയറി യുദ്ധം നടത്തിയത് ശരിക്കും സിറിയയേ ഞെട്ടിച്ചു. മുമ്പ് സിറിയയിൽ നിന്നും ഇസ്രായേലിലെ ടെൽ അവീവ് വിമാനത്താവള പരിസരത്തേക്ക് മിസൈൽ വന്നിരുന്നു. അതിനു ഇരട്ടി പ്രതികാരമായി സിറിയയിലെ 2 വിമാനത്താവളങ്ങൾ തകർക്കുകയായിരുന്നു ഇസ്രായേൽ ലക്ഷ്യം. 6ദിവസമായി തുടരുന്ന ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിൽ ഇതുവരെ ഇരുപക്ഷത്തുമായി 3700-ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

വ്യമാക്രമത്തിനു ശേഷം കരയുദ്ധത്തിലേക്ക് ഇസ്രയേൽ കടക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അനുവദിക്കില്ലെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസയിലേക്കുള്ള വെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയുടെ വിതരണം ഇസ്രയേൽ തടഞ്ഞു.ഗാസ ഇപ്പോൾ നരക തുല്യമായ അവസ്ഥരിലാണ്‌. 23 ലക്ഷം ആളുകൾ ഗാസയിൽ ഉണ്ട്. ഇവരെ സരിക്കും ഇസ്രായേൽ ബന്ദികളാക്കി. തങ്ങളുടെ ഹമാസ് തട്ടികൊണ്ട് പോയ 150 ആളുകളേ ഇസ്രായേലിൽ തിരികെ എത്തിക്കാതെ ഗാസയിലേക്ക് ടാപ്പ് വെള്ളം പോലും തരില്ലെന്ന് ഇസ്രായേൽ പറഞ്ഞു. ഗാസയിലെ ടാപ്പുകൾ പൊലും തുറക്കാനാവില്ല.

ആഹാരം, വൈദ്യുതി, ഇന്ധനം എല്ലാം ഗാസയിൽ തീർന്നു. അതായത് 23 ലക്ഷക് ഗാസക്കാരേ ബന്ദികളാക്കി ഇസ്രായേൽ അവരുടെ 150 പേരേ തിരികെ തരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്‌. സിനിമയിലെ രംഗങ്ങൾ പോലെ ഇപ്പോൾ യുദ്ധ മുറകളും തിരിച്ചടിയും തന്ത്രങ്ങളും മുന്നേറുകയാണ്‌.

karma News Network

Recent Posts

വീട്ടില്‍ വിളിച്ചു വരുത്തി ചികില്‍സ, കളക്ടർ ചെയ്തതിൽ തെറ്റില്ല, കുറ്റക്കാരന്‍ ഡോക്ടര്‍ എന്ന് സർക്കാർ

കുഴിനഖ ചികില്‍സാ വിവാദത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോര്‍ജിനെതിരെ നടപടിയുണ്ടാകില്ല. ഡോക്ടറും സംഘടനയുമാണ് ചികില്‍സ വിവാദമാക്കിയതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.…

18 mins ago

കെഎസ്എഫ്ഇ ചിട്ടിയിൽ ചേരല്ലേ തൊല്ലയാണ്, ദുരനുഭവം വെളിപ്പെടുത്തി യുവാവ്

കെഎസ്എഫ്ഇ ചിട്ടി അടിച്ചാൽ പിന്നെ തലവേദന തുടങ്ങുമെന്ന് യുവാവ്. സുഹൃത്തിന്റെ നിർദേശ പ്രകാരമാണ് ചിട്ടിയിൽ ചേർന്നത്. നിർഭാ​ഗ്യവശാൽ ആദ്യ തവണ…

35 mins ago

സ്വർണം പണയ ഇടപാടിൽ കോടികളുടെ തട്ടിപ്പ്, ബാങ്ക് സെക്രട്ടറിയെ പുറത്താക്കി സിപിഎം

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ തട്ടിപ്പ്. സ്വർണപ്പണയ ഇടപാടിലെ കോടികളുടെ തുകയുമായി സഹകരണസംഘം സെക്രട്ടറി മുങ്ങി.…

46 mins ago

മോദിയ്ക്ക് പിന്തുണയുമായി മുസ്ലീം സ്ത്രീകൾ, മൈലാഞ്ചിക്കൈകളിൽ താമരയും മുദ്രാവാക്യങ്ങളും

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി ഒരു സംഘം മുസ്ലീം വനിതകൾ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള ബിജെപി പ്രവർത്തകരായ…

57 mins ago

ജഗദ്ഗുരു ശ്രീ ആദിശങ്കരാചാര്യ ജയന്തി, ഭാരത ജനതയുടെ ഉള്ളിൽ ഇന്നും വസിക്കുന്നു-കെ എൻ സുബ്രമണ്യ അഡിഗ

ഭാരതത്തിന്റെ ദേശീയ, ആദ്ധ്യാത്മിക, സാംസ്‌കാരിക പൈതൃകത്തിന് ആദി ശങ്കരാചാര്യ സ്വാമികളുടെ സംഭാവനകള്‍ അമൂല്യമാണ്. ഭാരതത്തിലെ ദർമ്മത്തിന്റെ അടിസ്ഥാനം ആദി ശങ്കരാചാര്യരുടെ…

1 hour ago

മാതാപിതാക്കൾ വിവാഹിതരല്ലാത്തതിനാൽ നേരിട്ട ചോദ്യങ്ങളെക്കുറിച്ച് കനി കുസൃതി

മലയാള സിനിമകളിൽ വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും വളരെ ശ്രദ്ധ നേടിയ നടത്തിയാണ് കനി കുസൃതി. എപ്പോഴും…

1 hour ago