topnews

അറബ് രാഷ്‌ട്രങ്ങളെയും ഇസ്രായേലിനെയും തമ്മിൽ തെറ്റിക്കണം, ഹമാസിന്റെ സൂപ്പർ പ്ലാനിംഗ്

ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണം, ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഉണ്ടായതല്ല ഏകദേശം ഒരു വർഷത്തോളം ഗൂഢാലോചന ചെയ്ത് നടപ്പിലാക്കിയതാണെന്ന് റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന പുതിയ തെളിവുകൾ ഇസ്രായേൽ ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചു. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് വേണ്ടി ഒരു വർഷത്തോളം ഭീകരർ പരിശീലനം നടത്തിയിരുന്നതായാണ് കണ്ടെത്തൽ.കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ പക്കൽ നിന്നും ലഭിച്ച രേഖകൾ, ഭൂപടങ്ങൾ, ആയുധങ്ങൾ എന്നിവയിൽ നിന്നാണ് ഇസ്രായേലിന് വിവരം ലഭിച്ചത്. ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നത് വഴി മിഡിൽ ഈസ്റ്റും ഇസ്രായേലുമായുള്ള സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. പരമാവധി ഇസ്രായേലികളെ കൊലപ്പെടുത്തുക, പരമാവധി പേരെ ബന്ദികളാക്കുക എന്നതായിരുന്നു ഹമാസിന് ലഭിച്ച നിർദ്ദേശം.

ഇറക്കുമതി ചെയ്ത എകെ-47 റൈഫിളുകൾ, റോക്കറ്റ്-പ്രൊപ്പൽഡ് ഗ്രനേഡുകൾ, ഹാൻഡ്ഗണ്ണുകൾ എന്നിവ ഉപയോഗിക്കാനുള്ള വിദഗ്ധ പരിശീലനം ഗാസ മുനമ്പിൽ വച്ച് ഹമാസ് ഭീകരർക്ക് ലഭിച്ചിരുന്നു. ഇസ്രായേലിലെ ഓരോ നഗരങ്ങളുടെയും വലിപ്പവും ആകൃതിയും മറ്റ് പ്രത്യേകതകളും ഹമാസ് വിശദമായി പഠിച്ചു. ഇസ്രായേലിന്റെ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോഗ്രാഫുകളും അവർ പഠനവിധേയമാക്കി.ഗാസയിലേക്ക് കടന്നുകയറി ആക്രമണം നടത്താൻ ഇസ്രായേലിനെ പ്രേരിപ്പിക്കുന്ന വിധത്തിൽ ജൂതരാഷ്‌ട്രത്തെ പ്രകോപിപ്പിക്കണമെന്നായിരുന്നു ഹമാസിന്റെ ഉദ്ദേശ്യം.

അതുമൂലം ഗാസയിലെ സാധാരണക്കാർക്ക് ജീവഹാനിയുണ്ടാകുന്നതും ഹമാസിന് സ്വീകാര്യമായിരുന്നു. കാരണം ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിൽ അടുത്ത കാലത്തായി ഉടലെടുത്തിട്ടുള്ള ബന്ധങ്ങളെ തച്ചുടയ്‌ക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. അതിനായി സാധാരണക്കാരെ ബലിയർപ്പിക്കാനും അവർ തയ്യാറായിരുന്നുവെന്ന് ഇസ്രായേൽ ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. ഒരിക്കലും ആർക്കും പരാജയപെടുത്താനാവില്ല എന്ന മൊസാദിന്റെ ആത്മവിശ്വാസം ഒരു ജനതയെ പ്രതിസന്ധിയിലാക്കിയ കാഴ്ചയാണ് കഴിഞ്ഞ ഒരു മാസക്കാലമായി ലോകം കാണുന്നത് ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതില്‍ നെതന്യാഹുവിനുനേരെ രോഷം കനക്കുകയാണ്.

ഇപ്പോൾ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജിയാവശ്യപ്പെട്ട് ഇസ്രയേലില്‍ വന്‍ പ്രതിഷേധം. മധ്യ ജറുസലേമിലെ നെതന്യാഹുവിന്റെ ഔദ്യോഗികവസതിക്കുമുന്നില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇസ്രയേലിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഇന്റലിജന്‍സ് വീഴ്ചയായാണ് ആക്രമണത്തെ കണക്കാക്കുന്നത്. യുദ്ധം ഒരുമാസത്തിലേക്ക് കടക്കവേ തെക്കന്‍ ഇസ്രയേലില്‍ പ്രതിസന്ധി രൂക്ഷമാണ്. ഹമാസ്ഇപ്പോഴും നിരന്തരം റോക്കറ്റുകള്‍ തൊടുക്കുന്നതിനാല്‍ ഇവിടെനിന്ന് 2.5 ലക്ഷം ആളുകളാണ് പലായനംചെയ്തത്. ഹമാസ് പിടികൂടിയ 240 ബന്ദികളുടെ മോചനവും അനിശ്ചിതത്വത്തിലാണ്.

പലസ്തീന്‍ ഗ്രൂപ്പുകള്‍ക്കുള്ളിലും ലെബനനിലും സിറിയയിലും മറ്റ് അറബ് രാജ്യങ്ങളിലും മൊസാദിന് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചാരന്മാരും ഏജന്റുമാരുമുണ്ട്. മുന്‍കാലങ്ങളില്‍, ഇസ്രയേലിനെതിരായ നീക്കങ്ങള്‍ കൃത്യമായി മണത്തറിഞ്ഞ് പ്രതിരോധിക്കുകയും കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കുകയും അവര്‍ ചെയ്തിട്ടുണ്ട്. അതീവസുരക്ഷ ഉറപ്പാക്കുന്ന കമ്പിവേലികള്‍ ഏറെ മുമ്പ് തന്നെ ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ആഴത്തില്‍ ഉറപ്പിച്ച ഈ വേലികളില്‍ സൂക്ഷ്മനിരീക്ഷണത്തിനായി ക്യാമറകള്‍ ഉള്‍പ്പെടെ സംവിധാനങ്ങളുമുണ്ടായിരുന്നു.

എന്നാല്‍, ബുള്‍ഡോസറുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഇവ തകര്‍ത്തായിരുന്നു ഹമാസിന്റെ ആക്രണം. ഒപ്പം കടല്‍ വഴി പാരാഗ്ലൈഡര്‍ ഉപയോഗിച്ച് ഇസ്രയേലിലേക്ക് പ്രവേശിക്കുകയോ ചെയ്തു. ഇസ്രയേലികളുടെ മൂക്കിന് താഴെ ആയിരക്കണക്കിന് റോക്കറ്റുകള്‍ സംഭരിക്കുകയും വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തിട്ടും അത് മുന്‍കൂട്ടി അറിയാന്‍ മൊസാദിന് സാധിച്ചില്ല എന്നത് അവരുടെ വലിയ വീഴ്ചയായി. പക്ഷേ, ഇത് അവരുടെ ആദ്യത്തെ പരാജയമല്ലായിരുന്നു.

എണ്ണമറ്റ വിജയങ്ങളുടെ പേരില്‍ വാഴ്ത്തിപ്പാടുമ്പോഴും പരാജങ്ങളും വിവാദങ്ങളും മൊസാദിനേയും വേട്ടയാടിയിട്ടുണ്ട്. കൃത്യതയും കണിശതയും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഒരുപിടി രഹസ്യ നടപടികളുടെ പേരിലാണ് മൊസാദ് എന്നും ഓര്‍മിക്കപ്പെടുന്നത്.

karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

5 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

11 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

37 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago